കേരള പ്രീമിയർ ലീഗ്: ഗോകുലത്തെ തോൽപിച്ച് വയനാട് യുനൈറ്റഡ്
text_fieldsകോഴിക്കോട്ട് കേരള പ്രീമിയർ ലീഗിൽ ഗോകുലം കേരള എഫ്.സിയുടെ രാഹുൽ രാജന്റെ മുന്നേറ്റം തടയാൻ വയനാട് യുനൈറ്റഡ് എഫ്.സിയുടെ ക്ലിൻസന്റിന്റെ ശ്രമം
കോഴിക്കോട്: കേരള പ്രീമിയർ ലീഗില്‍ ഞെട്ടിക്കും തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള എഫ്.സി. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ സൂപ്പര്‍ സിക്‌സിലെ ആദ്യമത്സരത്തില്‍ വയനാട് യുനൈറ്റഡ് എഫ്.സിയാണ് ഏകപക്ഷീയമായ രണ്ടുഗോളടിച്ച് ഗോകുലത്തെ മുട്ടുകുത്തിച്ചത്.
ഗോകുലം മികച്ച നീക്കങ്ങളുമായി മുന്നോട്ട് നീങ്ങിയെങ്കിലും പന്ത് വലയിലെത്തിക്കാനായില്ല. രണ്ടാംപകുതിയില്‍ നേടിയ ഗോളുകൾ വയനാടിനെ അട്ടിമറി ജയത്തിലെത്തിക്കുകയും ചെയ്തു. ഘാന താരം ഗ്‌ബോലോ അബ്ദുലയ് (77), മുഹമ്മദ് അമീന്‍ (88) എന്നിവരാണ് വയനാട് യുനൈറ്റഡിന് ലക്ഷ്യം കണ്ടത്. നേരത്തേ പ്രാഥമിക റൗണ്ടില്‍ ഗ്രൂപ് ചാമ്പ്യന്മാരായി സൂപ്പര്‍ സിക്‌സിലെത്തിയ ഗോകുലത്തിന് ആദ്യമത്സരം തോറ്റതോടെ ഗ്രൂപ്പില്‍ തുടർന്നുള്ള കളികൾ നിര്‍ണായകമായി.

