Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള പ്രീമിയര്‍ ലീഗ്;...

കേരള പ്രീമിയര്‍ ലീഗ്; ഞായറാഴ്ച കോഴിക്കോട്ട് കിക്കോഫ്

text_fields
bookmark_border
കേരള പ്രീമിയര്‍ ലീഗ്; ഞായറാഴ്ച കോഴിക്കോട്ട് കിക്കോഫ്
cancel
camera_alt

കൊ​ച്ചി​യി​ല്‍ ന​ട​ന്ന കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് 13ാം സീ​സ​ണ്‍ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ല്‍ വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ ക്യാ​പ്റ്റ​ന്‍മാ​ര്‍ അ​ണി​നി​ര​ന്ന​പ്പോ​ള്‍

കൊ​ച്ചി: കേ​ര​ള ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ (കെ.​എ​ഫ്.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗി​ന്റെ (കെ.​പി.​എ​ല്‍) 13ാം പ​തി​പ്പി​ന് കൊ​ടി​യേ​റു​ന്നു. ഞാ‍യ​റാ​ഴ്ച കോ​ഴി​ക്കോ​ട് കോ​ര്‍പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ ക​രു​ത്ത​രാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്‌.​സി, കാ​ലി​ക്ക​റ്റ് എ​ഫ്‌.​സി​യെ നേ​രി​ടും.

കേ​ര​ള സൂ​പ്പ​ര്‍ലീ​ഗ് ടീ​മാ​യ കാ​ലി​ക്ക​റ്റ് എ​ഫ്‌.​സി, കോ​ര്‍പ​റേ​റ്റ് എ​ന്‍ട്രി​യി​ലൂ​ടെ​യാ​ണ് കെ.​പി.​എ​ലി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. വൈ​കീ​ട്ട് 7നാ​ണ് കി​ക്കോ​ഫ്. ഈ ​സീ​സ​ണി​ല്‍ സം​സ്ഥാ​ന​ത്തെ 14 പ്ര​മു​ഖ ക്ല​ബ്ബു​ക​ളാ​ണ് കി​രീ​ട​ത്തി​നാ​യി മാ​റ്റു​ര​ക്കു​ന്ന​ത്. കാ​ലി​ക്ക​റ്റ് എ​ഫ്.​സി​ക്ക് പു​റ​മേ, കെ.​പി.​എ​ല്‍ ര​ണ്ടാം ഡി​വി​ഷ​നി​ല്‍ നി​ന്ന് സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ച ഇ.​എം.​ഇ.​എ കോ​ള​ജ്, സാ​യ് കൊ​ല്ലം എ​ന്നീ ടീ​മു​ക​ളാ​ണ് ലീ​ഗി​ലെ മ​റ്റു പു​തു​മു​ഖ​ക്കാ​ര്‍.

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി, ഗോ​ള്‍ഡ​ന്‍ ത്രെ​ഡ്‌​സ് എ​ഫ്‌.​സി, റി​യ​ല്‍ മ​ല​ബാ​ര്‍ എ​ഫ്‌.​സി, ഇ​ന്റ​ര്‍ കേ​ര​ള എ​ഫ്‌.​സി, കെ.​എ​സ്.​ഇ.​ബി, കേ​ര​ള പൊ​ലീ​സ്, വ​യ​നാ​ട് യു​ണൈ​റ്റ​ഡ് എ​ഫ്‌.​സി, പി.​എ​ഫ്.​സി കേ​ര​ള, കോ​വ​ളം എ​ഫ്‌​സി, കേ​ര​ള യു​നൈ​റ്റ​ഡ് എ​ഫ്‌.​സി എ​ന്നി​വ​യാ​ണ് മ​റ്റു ടീ​മു​ക​ള്‍. കെ.​പി.​എ​ല്‍ ജേ​താ​ക്ക​ളാ​കു​ന്ന ടീ​മി​നെ ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗ് മൂ​ന്നി​ലേ​ക്ക് നോ​മി​നേ​റ്റ് ചെ​യ്യു​മെ​ന്ന് കെ.​എ​ഫ്.​എ പ്ര​സി​ഡ​ന്റ് ന​വാ​സ് മീ​രാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി സി.​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

14 ടീ​മു​ക​ളെ എ​ഴ് ടീ​മു​ക​ള്‍ വീ​ത​മു​ള്ള ര​ണ്ട് ഗ്രൂ​പ്പു​ക​ളാ​യി (ഗ്രൂ​പ് എ, ​ബി) തി​രി​ച്ചാ​ണ് പ്രാ​ഥ​മി​ക റൗ​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. ഓ​രോ ഗ്രൂ​പ്പി​ലെ​യും ആ​ദ്യ നാ​ല് സ്ഥാ​ന​ക്കാ​ര്‍ സൂ​പ്പ​ര്‍ എ​ട്ട് റൗ​ണ്ടി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. സൂ​പ്പ​ര്‍ എ​ട്ടി​ലെ മി​ക​ച്ച നാ​ല് ടീ​മു​ക​ള്‍ സെ​മി ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റും. തു​ട​ര്‍ന്ന് സെ​മി​ഫൈ​ന​ല്‍, ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍. വി​വി​ധ ക്ല​ബ്ബു​ക​ള്‍ക്കാ​യി അ​ഞ്ഞൂ​റി​ലേ​റെ താ​ര​ങ്ങ​ള്‍ ബൂ​ട്ടു​കെ​ട്ടും. ആ​കെ 73 മ​ത്സ​ര​ങ്ങ​ളാ​ണ് ഈ ​പ​തി​പ്പി​ലു​ള്ള​ത്. കോ​ഴി​ക്കോ​ടി​ന് പു​റ​മേ തൃ​ശൂ​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ സ്റ്റേ​ഡി​യ​വും കെ.​പി.​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് വേ​ദി​യാ​വും. ഫ​ള്ഡ്‌​ലൈ​റ്റി​ന് കീ​ഴി​ലാ​യി​രി​ക്കും ഭൂ​രി​ഭാ​ഗം മ​ത്സ​ര​ങ്ങ​ളും. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യും. മു​ത്തൂ​റ്റ് എ​ഫ്.​എ ആ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍മാ​ര്‍. കേ​ര​ള പൊ​ലീ​സ് ആ​ണ് റ​ണ്ണേ​ഴ്‌​സ് അ​പ്പ്. കെ.​എ​ഫ്.​എ ട്ര​ഷ​റ​ര്‍ റ​ജി​നോ​ള്‍ഡ് വ​ര്‍ഗീ​സ്, എ​റ​ണാ​കു​ളം ജി​ല്ല ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി വി​ജു ചൂ​ള​ക്ക​ൽ എ​ന്നി​വ​രും പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leagueKickoffKozhikodeKerala
News Summary - Kerala Premier League; Kickoff in Kozhikode on Sunday
Next Story