Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗോളിൽ ആറാടി കേരളം; ആദ്യപകുതിയിൽ 4-1ന് മുന്നിൽ

text_fields
bookmark_border
ഗോളിൽ ആറാടി കേരളം; ആദ്യപകുതിയിൽ 4-1ന് മുന്നിൽ
cancel
Listen to this Article

മഞ്ചേരി: കളി കാണാൻ മണിക്കൂറുകൾക്ക് മുമ്പ് തന്നെ സ്​റ്റേഡിയത്തിലേക്കെത്തിയ മലപ്പുറത്തുക്കാർക്ക് ഗോളുകൾ കൊണ്ട് വിരുന്നൊരുക്കി കേരളം. കർണാടകക്കെതിരായ സന്തോഷ് ട്രോഫി സെമി ഫൈനലിന്റെ ആദ്യ പകുതിയിൽ കേരളം 4-1ന് മുന്നിലെത്തി. പകരക്കാരനായെത്തിയ ജസിൻ കേരളത്തിനായി ഹാട്രിക് നേടി. 14 മിനിറ്റിനുള്ളിലായിരുന്നു ജസിന്റെ മൂന്ന് ഗോളുകളും പിറന്നത്. ഷിഖിലാണ് കേരളത്തിന്റെ മറ്റൊരു സ്കോറർ.

കളി തുടങ്ങിയത് മുതൽ കേരളം ആക്രമിച്ച് കളിക്കുകയായിരുന്നു. നിരവധി ഗോളവസരങ്ങൾ തുറന്നെടുക്കാൻ കേരളത്തിനായെങ്കിലും കർണാടക പ്രതിരോധം ഭേദിച്ച് ആദ്യ ഗോൾ നേടാനായില്ല. എന്നാൽ, 24ാം മിനിറ്റിൽ സുധീർ കർണാടകക്കായി ആദ്യ ഗോൾ നേടിയതോടെ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി.

പക്ഷേ കർണാടകയുടെ സന്തോഷത്തിന് അധിക ആയുസുണ്ടായിരുന്നില്ല. 34ാം മിനിറ്റിൽ ജസിൻ ഗോൾ തിരിച്ചടിച്ചു. പിന്നീട് സ്റ്റേഡിയം കണ്ടത് കേരളത്തിന്റെ ഗോളുകൊണ്ടുള്ള ആറാട്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala leads in santhosh trophy semi final
Next Story