Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുട്ബാളിൽ കേരളത്തിന് ഇന്ന് ഒഡിഷ പരീക്ഷ
text_fieldsbookmark_border
അഹ്മദാബാദ്: സന്തോഷ് ട്രോഫി കിരീടനേട്ടത്തിന്റെ ചൂടാറും മുമ്പേ ദേശീയ ഗെയിംസ് സ്വർണം തേടി കേരള ഫുട്ബാൾ ടീം ഞായറാഴ്ച ഇറങ്ങുന്നു. അഹ്മദാബാദിലെ ട്രാൻ സ്റ്റേഡിയയിൽ രാവിലെ 9.30ന് ആരംഭിക്കുന്ന ഗ്രൂപ് എ പോരാട്ടത്തിൽ ഒഡിഷയെയാണ് നേരിടുന്നത്. ചൊവ്വാഴ്ച സർവിസസും വ്യാഴാഴ്ച മണിപ്പൂരുമാണ് കേരളത്തിന്റെ എതിരാളികൾ.
സന്തോഷ് ട്രോഫി ടീം വൈസ് ക്യാപ്റ്റൻ വി. മിഥുൻ നയിക്കുന്ന സംഘത്തിൽ പുതുമുഖങ്ങളും പരിചയസമ്പന്നരുമുണ്ട്. ഗോൾ കീപ്പർ മിഥുന് പുറമെ രണ്ടാം ഗോളി എസ്. ഹജ്മൽ, നിജോ ഗിൽബർട്ട്, വിഘ്നേഷ്, ജി. സഞ്ജു, ബിബിൻ അജയൻ, മുഹമ്മദ് പാറക്കോട്ടിൽ തുടങ്ങിയവരും സന്തോഷ് ട്രോഫി താരങ്ങളാണ്.എറണാകുളം മഹാരാജാസ് കോളജ് മൈതാനത്ത് നടന്ന 40 ദിവസത്തോളം നീണ്ട പരിശീലന ക്യാമ്പ് കഴിഞ്ഞ് വെള്ളിയാഴ്ചയാണ് കേരള ടീം ഗുജറാത്തിലെത്തിയത്.
Next Story

