തുടർച്ചയായ മൂന്നാം ജയവുമായി കേരളം സന്തോഷ് ട്രോഫി ക്വാർട്ടറിൽ; ഒഡിഷയെ വീഴ്ത്തിയത് എതിരില്ലാത്ത രണ്ടുഗോളിന്
text_fieldsഹൈദരാബാദ്: ഡക്കാൻ അറീനയിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഒഡീഷയെ വീഴ്ത്തി കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഉറപ്പിച്ചു. ഗോവയെയും മേഘാലയയെയും വീഴ്ത്തിയ കേരളത്തിന്റെ തുടർച്ചയായ മൂന്നാം ജയമാണിത്.
മത്സരത്തിന്റെ 42ാം മിനിറ്റിൽ അജ്സലിന്റെ ഗോളിലൂടെയാണ് കേരളം ആദ്യ ലീഡെടുക്കുന്നത്. ഗ്രൂപ്പിലെ കഴിഞ്ഞ രണ്ടുമത്സരങ്ങളിലും അജ്സൽ ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിലെ 53ാം മിനിറ്റിലാണ് കേരളം ലീഡ് ഇരിട്ടിയാക്കിയത്(2-0). കേരളത്തിന് വേണ്ടി സബീലാണ് രണ്ടാം ഗോൾ നേടുന്നത്.
ജയത്തോടെ ഗ്രൂപ്പ് ബിയിൽ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ഇനി രണ്ടു മത്സരങ്ങളാണ് കേളത്തിനുള്ളത്. ഡിസംബർ 22ന് കരുത്തരായ ഡൽഹിയേയും 24ന് തമിഴ്നാടിനെയും നേരിടും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

