'കടം വർധിച്ചുവരുകയാണ്'; പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്സ് ഈസ്റ്റ്ബംഗാളിനെതിരെ
text_fieldsബാംബോലിം: തുടർ തോൽവികളുമായി നാണക്കേടിലായ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പോയൻറ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളിനെതിരെ. അഞ്ച് കളിയിൽ രണ്ട് സമനിലയും മൂന്ന് തോൽവിയുമുള്ള ബ്ലാസ്റ്റേഴ്സ് രണ്ട് പോയൻറുമായി ഒമ്പതാം സ്ഥാനത്താണെങ്കിൽ, നാലു തോൽവിയും ഒരു സമനിലയുമുള്ള ഈസ്റ്റ്ബംഗാൾ ഒരുപോയൻറുമായി 11ാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ബംഗളൂരുവിനോട് 4-2ന് തരിപ്പണമായ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ േകാസ്റ്റ നമോയ്നെസു തിരികെയെത്തുന്നു എന്നതാണ് ആശ്വാസം.
'ഓരോ കളിയും വെല്ലുവിളി' –വികുന
കൊച്ചി: ഓരോ കളിയും പുതിയ വെല്ലുവിളിയാണെന്നും തങ്ങൾ നന്നായി പരിശീലിക്കുന്നുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന. കളിക്കായി സാധ്യമായ എല്ലാതരത്തിലും ഒരുങ്ങുന്നുണ്ട്. ഞായറാഴ്ച മികച്ച കളി പുറത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഈസ്റ്റ് ബംഗാളിന് എതിരെയുള്ള മത്സരത്തിന് മുന്നോടിയായി നടത്തിയ ഓൺലൈൻ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

