Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതോൽവികൾ പാഠമാക്കി...

തോൽവികൾ പാഠമാക്കി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍

text_fields
bookmark_border
തോൽവികൾ പാഠമാക്കി ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് സ്വന്തം തട്ടകത്തില്‍
cancel

കൊ​ച്ചി: തു​ട​ര്‍ച്ച​യാ​യി ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ തോ​റ്റ കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഞാ​യ​റാ​ഴ്​​ച സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍ ഇ​റ​ങ്ങു​ന്നു. ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍ വൈ​കീ​ട്ട് 7.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ നോ​ര്‍ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡാ​ണ് എ​തി​രാ​ളി​ക​ള്‍. തു​ട​ര്‍ച്ച​യാ​യ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ പ​രാ​ജ​യ​മ​റി​യാ​തെ എ​വേ ഗ്രൗ​ണ്ടി​ലേ​ക്ക് പോ​യ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് മും​ബൈ​യോ​ടും ഗോ​വ​യോ​ടും തോ​റ്റ​ത് ക്ഷീ​ണ​മാ​യി. മും​ബൈ സി​റ്റി​യും ഹൈ​ദ​രാ​ബാ​ദും ഉ​റ​പ്പി​ച്ച പ്ലേ​ഓ​ഫി​ലേ​ക്ക് ഇ​നി നാ​ലു സ്ഥാ​ന​ങ്ങ​ളാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ബ്ലാ​സ്റ്റേ​ഴ്‌​സ് ഉ​ള്‍പ്പെ​ടെ ആ​റ് ടീ​മു​ക​ള്‍ക്ക് ഇ​നി​യും പ്ലേ​ഓ​ഫ് സാ​ധ്യ​ത​ക​ളു​ണ്ട്. ഇ​ന്ന് ജ​യി​ച്ചാ​ല്‍ 28 പോ​യ​ന്‍റു​മാ​യി ബ്ലാ​സ്‌​റ്റേ​ഴ്‌​സി​ന് ഗോ​വ​യെ മ​റി​ക​ട​ന്ന് വീ​ണ്ടും മൂ​ന്നാം സ്ഥാ​ന​ത്ത്​ എ​ത്താം. ഗോ​വ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ​തി​നാ​ല്‍ പ്ര​തി​രോ​ധ​ത്തി​ല്‍ സ​ന്ദീ​പ് സി​ങ് ഇ​റ​ങ്ങി​ല്ല. സ​സ്‌​പെ​ന്‍ഷ​ന്‍ ക​ഴി​ഞ്ഞ് കെ.​പി. രാ​ഹു​ൽ ടീ​മി​ല്‍ തി​രി​ച്ചെ​ത്തും.

പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ല്‍ ഏ​റ്റ​വും അ​വ​സാ​ന സ്ഥാ​ന​ത്തു​ള്ള നോ​ര്‍ത്ത് ഈ​സ്റ്റ് സീ​സ​ണി​ല്‍ ഒ​രേ​യൊ​രു മ​ത്സ​രം മാ​ത്ര​മാ​ണ് ജ​യി​ച്ച​ത്. 2021 ഫെ​ബ്രു​വ​രി​യി​ല്‍ ഈ​സ്റ്റ് ബം​ഗാ​ള്‍ എ​ഫ്‌.​സി​ക്കെ​തി​രെ​യാ​യി​രു​ന്നു അ​വ​രു​ടെ അ​വ​സാ​ന എ​വേ വി​ജ​യം. ടോ​പ് സ്‌​കോ​റ​റും ക്യാ​പ്റ്റ​നു​മാ​യ വി​ല്‍മ​ര്‍ ഗി​ലി​ന്‍റെ അ​ഭാ​വം ടീ​മി​ന് തി​രി​ച്ച​ടി​യാ​വും. മും​ബൈ സി​റ്റി എ​ഫ്‌.​സി​ക്കെ​തി​രെ ചു​വ​പ്പു​ക​ണ്ടാ​ണ് കൊ​ളം​ബി​യ​ന്‍ സ്‌​ട്രൈ​ക്ക​ര്‍ പു​റ​ത്താ​യ​ത്. പു​തു​താ​യി ടീ​മി​ലെ​ത്തി​യ ജോ​സ്ബ ബെ​യ്റ്റി​യ ക​ള​ത്തി​ലി​റ​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersNorthEast UnitedISL 2023
News Summary - Kerala Blasters vs NorthEast United
Next Story