Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനാളെ ബ്ലാസ്റ്റേഴ്സും...

നാളെ ബ്ലാസ്റ്റേഴ്സും ബംഗളൂരുവും നേർക്കുനേർ

text_fields
bookmark_border
kerala blasters
cancel
camera_alt

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സിന്റെ കെ.പി. രാഹുൽ പരിശീലനത്തിൽ

കോ​ഴി​ക്കോ​ട്: ഐ.​എ​സ്.​എ​ല്ലി​ലെ വി​വാ​ദ പ്ലേ​ഓ​ഫ് മ​ത്സ​ര​ത്തി​നു​ശേ​ഷം കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ബം​ഗ​ളൂ​രു എ​ഫ്.​സി​യും ആ​ദ്യ​മാ​യി നേ​ർ​ക്കു​നേ​ർ അ​ങ്ക​ത്തി​നി​റ​ങ്ങു​ന്നു. സൂ​പ്പ​ർ ക​പ്പി​ലെ സെ​മി ഫൈ​ന​ലി​സ്റ്റു​ക​ളെ തീ​രു​മാ​നി​ക്കു​ന്ന നി​ർ​ണാ​യ​ക ​പോ​രി​ലാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ ഡെ​ർ​ബി.

ഐ.​എ​സ്.​എ​ൽ പ്ലേ​ഓ​ഫി​ൽ സു​നി​ൽ ഛേത്രി​യു​ടെ വി​വാ​ദ ഗോ​ൾ റ​ഫ​റി അ​നു​വ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് കോ​ച്ച് ഇ​വാ​ൻ വു​കോ​മാ​നോ​വി​ച് ടീ​മി​നെ ക​ള​ത്തി​ൽ​നി​ന്ന് തി​രി​ച്ചു​വി​ളി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ ടീ​മി​ന് പി​ഴ​യും കോ​ച്ചി​ന് പി​ഴ​യും സ​സ്​​പെ​ൻ​ഷ​നും ല​ഭി​ക്കു​ക​യും ചെ​യ്തു.

കോ​ഴി​ക്കോ​ട്ട് ‘സ്വ​ന്തം’ കാ​ണി​ക​ളെ മു​മ്പി​ൽ ബം​ഗ​ളൂ​രു​വി​നെ​തി​രെ ക​ളി​ക്കു​ന്ന​തി​ന്റെ മു​ൻ​തൂ​ക്കം മു​ത​ലാ​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സ്. ബം​ഗ​ളൂ​രു​വി​ന് നാ​ലും ബ്ലാ​സ്റ്റേ​ഴ്സി​ന് മൂ​ന്നും പോ​യ​ന്റാ​ണു​ള്ള​ത്. നാ​ലു പോ​യ​ന്റു​മാ​യി സെ​മി പ്ര​തീ​ക്ഷ​യി​ലു​ള്ള ശ്രീ​നി​ധി ഡെ​ക്കാ​ൻ ഇ​തേ​സ​മ​യം മ​ഞ്ചേ​രി​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടി​ല്ലാ​ത്ത റൗ​ണ്ട് ഗ്ലാ​സ് പ​ഞ്ചാ​ബി​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala blastersbengaluru fc
News Summary - Kerala Blasters vs Bengaluru fc-competition
Next Story