സന്നാഹം ജയിച്ച് ബ്ലാസ്റ്റേഴ്സ്
text_fieldsറാസൽഖൈമ: പ്രീസീസണിലെ ആദ്യ സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. റാസൽഖൈമയിൽ നടന്ന മത്സരത്തിൽ അൽജസീറ അൽഹംറ എഫ്.സിയെ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോൽപിച്ചത്. മലയാളി താരങ്ങളായ സഹൽ അബ്ദുസ്സമദ്, കെ.പി. രാഹുൽ, പുതിയതായി ടീമിലെത്തിയ ദിമിത്രിയോസ്, സൗരവ്, ജെസൽ എന്നിവരാണ് വലകുലുക്കിയത്. മത്സരം കാണാൻ നിരവധി മഞ്ഞപ്പട ആരാധകർ എത്തിയിരുന്നു.
ഫിഫ വിലക്കിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നു സന്നാഹമത്സരങ്ങൾ മുടങ്ങിയിരുന്നു. എന്നാൽ, വിലക്ക് മാറിയതോടെയാണ് ടീം വീണ്ടും മത്സരത്തിനിറങ്ങിയത്. നേരത്തേ നിശ്ചയിച്ചതിനേക്കാൾ ഒരാഴ്ചകൂടി ടീം ദുബൈയിൽ തുടരാൻ സാധ്യതയുണ്ട്. രണ്ടു സന്നാഹമത്സരങ്ങൾകൂടി കളിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

