Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മു​ന്നേ​റ്റ​ത്തി​ന് മൂ​ർ​ച്ച കൂ​ട്ടി ബ്ലാ​സ്റ്റേ​ഴ്സ്; മു​ഹ​മ്മ​ദ് സ​നാ​നും റാം​ലു​ൻഛു​ങ്ങ​യും മ​ഞ്ഞ​പ്പ​ട​ക്കൊ​പ്പം

text_fields
bookmark_border
മു​ന്നേ​റ്റ​ത്തി​ന് മൂ​ർ​ച്ച കൂ​ട്ടി ബ്ലാ​സ്റ്റേ​ഴ്സ്; മു​ഹ​മ്മ​ദ് സ​നാ​നും റാം​ലു​ൻഛു​ങ്ങ​യും മ​ഞ്ഞ​പ്പ​ട​ക്കൊ​പ്പം
cancel

കൊ​ച്ചി: ഐ.​എ​സ്.​എ​ൽ പ​തി​മൂ​ന്നാം സീ​സ​ണി​ന് മു​ന്നോ​ടി​യാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ൽ പു​തി​യ സൈ​നി​ങ്ങു​ക​ൾ തു​ട​രു​ന്നു. ഇ​ന്ത്യ​ൻ മു​ന്നേ​റ്റ താ​ര​ങ്ങ​ളാ​യ കെ. ​മു​ഹ​മ്മ​ദ് സ​നാ​നെ​യും റാം​ലു​ൻഛു​ങ്ങ​യെ​യും ടീ​മി​ലെ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ് കെ.​ബി.​എ​ഫ്‌​സി. ജം​ഷ​ഡ്പൂ​ർ എ​ഫ്‌.​സി​യി​ൽ നി​ന്നു​ള്ള 22കാ​ര​നാ​യ മ​ല​യാ​ളി താ​രം സ​നാ​ൻ 2028-29 സീ​സ​ൺ അ​വ​സാ​നം വ​രെ​യു​ള്ള ദീ​ർ​ഘ​കാ​ല ക​രാ​റി​ലാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തു​ന്ന​ത്. എ​സ്‌.​സി ഡ​ൽ​ഹി​യി​ൽ​നി​ന്നു​ള്ള 25കാ​ര​നാ​യ റാം​ലു​ൻഛു​ങ്ങ​യു​മാ​യി 2027-28 സീ​സ​ൺ വ​രെ​യാ​ണ് ക​രാ​ർ.

റി​ല​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ യം​ഗ് ചാം​പ്സ് പ്രോ​ഗ്രാ​മി​ലൂ​ടെ​യാ​ണ് സ​നാ​ൻ ഫു​ട്ബാ​ൾ പ​രി​ശീ​ല​നം സ​ജീ​വ​മാ​ക്കി​യ​ത്. 2023ൽ ​ജം​ഷ​ഡ്പൂ​ർ എ​ഫ്‌.​സി​യി​ലൂ​ടെ സീ​നി​യ​ർ ത​ല​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം 2023-24 സീ​സ​ണി​ൽ 20 ഐ.​എ​സ്.​എ​ൽ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചു. 2024-25 സീ​സ​ണി​ൽ 24 ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടി ബൂ​ട്ട​ണി​ഞ്ഞ​തോ​ടെ ജം​ഷ​ഡ്പൂ​രി​ന്റെ മു​ന്നേ​റ്റ​നി​ര​യി​ലെ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി. പ്ര​ധാ​ന​മാ​യും ഇ​ട​ത് വി​ങ്ങി​ൽ ക​ളി​ക്കു​ന്ന സ​നാ​ന് വ​ല​ത് വി​ങ്ങി​ലും സെ​ൻ​ട്ര​ൽ അ​റ്റാ​ക്കി​ങ് പൊ​സി​ഷ​നു​ക​ളി​ലും ക​ളി​ക്കാ​നാ​കും. 22-ാം വ​യ​സ്സി​ൽ ത​ന്നെ ഐ.​എ​സ്.​എ​ല്ലി​ൽ 40ലേ​റെ മ​ത്സ​ര​ങ്ങ​ളു​ടെ പ​രി​ച​യ​സ​മ്പ​ത്തു​മാ​യാ​ണ് സ്വ​ന്തം നാ​ട്ടി​ലെ ക്ല​ബി​ലേ​ക്ക് സ​നാ​ൻ എ​ത്തു​ന്ന​ത്.

മി​സോ​റ​മി​ലെ കൊ​ലാ​സി​ബ് സ്വ​ദേ​ശി​യാ​യ റാം​ലു​ൻഛു​ങ്ങ ഐ​സ്വാ​ൾ എ​ഫ്‌.​സി​യി​ലൂ​ടെ​യാ​ണ് പ്ര​ഫ​ഷ​ന​ൽ ക​രി​യ​ർ ആ​രം​ഭി​ച്ച​ത്. 2020ൽ ​സീ​നി​യ​ർ ഫു​ട്ബാ​ളി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം പി​ന്നീ​ട് ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌.​സി​യി​ലെ​ത്തി. 2022-23 സീ​സ​ണി​ൽ ശ്രീ​നി​ധി ഡെ​ക്കാ​നാ​യി ലോ​ണി​ൽ ക​ളി​ച്ച റാം​ലു​ൻഛു​ങ്ങ 22 ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ട് ഗോ​ളും ആ​റ് അ​സി​സ്റ്റും നേ​ടി. തു​ട​ർ​ന്ന് ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌.​സി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ താ​രം 2023-24 സീ​സ​ണി​ൽ ഐ.​എ​സ്.​എ​ല്ലി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു.

റാം​ലു​ൻഛു​ങ്ങ ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന പ്രീ​സീ​സ​ൺ ക്യാ​മ്പി​ൽ ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​ഗോ​ൾ​കീ​പ്പ​ർ അ​മ​രീ​ന്ദ​ർ സി​ങ്, മി​ഡ്ഫീ​ൽ​ഡ​ർ മു​ഹ​മ്മ​ദ് യാ​സി​ർ എ​ന്നി​വ​ർ ടീ​മി​നൊ​പ്പം ചേ​ർ​ന്നി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Blasters Strengthens Attack by Signing K. Mohamed Sanan and Ramhlunchhung
Next Story