പ്രീസീസണിൽ ബ്ലാസ്റ്റേഴ്സിന് തോൽവിയോടെ തുടക്കം
text_fieldsകേരള യുനൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ശുഭ സിങ്ങിന്റെ മുന്നേറ്റം
കൊച്ചി: പ്രീസീസണ് ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിക്ക് കൊച്ചിയില്‍ തോൽവിയോടെ തുടക്കം. വെള്ളിയാഴ്ച വൈകീട്ട് എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തിൽ കേരള യുനൈറ്റഡ് എഫ്.സിയോട് ടീം എതിരില്ലാത്ത ഒരു ഗോളിന് തോറ്റു.
40ാം മിനിറ്റിൽ വി. ബുജൈറാണ് ഗോള്‍ നേടിയത്. കേരള യുനൈറ്റഡുമായി ബ്ലാസ്റ്റേഴ്സിെൻറ അടുത്ത മത്സരം ഈമാസം 27ന് നടക്കും. സെപ്റ്റംബര്‍ മൂന്നിന് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക് എഫ്.സിയുമായാണ് മൂന്നാം മത്സരം.
ഐ.എസ്.എൽ സീസണിന് മുന്നോടിയായി കോച്ച് ഇവാന് വുകോമനോവിച്ചിെൻറ കീഴിലാണ് ടീം ഒരുങ്ങുന്നത്.

