Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഞ്ഞപ്പടയുടെ മുന്നേറ്റനിരയ്ക്ക് മലയാളി കരുത്ത്; മുഹമ്മദ് സനാനെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്

text_fields
bookmark_border
മഞ്ഞപ്പടയുടെ മുന്നേറ്റനിരയ്ക്ക് മലയാളി കരുത്ത്; മുഹമ്മദ് സനാനെ റാഞ്ചി കേരള ബ്ലാസ്റ്റേഴ്‌സ്
cancel

കൊച്ചി: വരാനിരിക്കുന്ന ഐ.എസ്.എൽ സീസണിന് മുന്നോടിയായി മുന്നേറ്റ നിര ശക്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ജാം​ഷ​ഡ്പു​ർ എഫ്.സിയിൽ നിന്നും മലയാളി സ്ട്രൈക്കറായ മുഹമ്മദ് സനാനെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2029 വരെ നീളുന്ന അഞ്ച് വർഷത്തെ നീണ്ട കരാറിലാണ് 22-കാരനായ ഈ യുവതാരം മഞ്ഞപ്പടയിൽ എത്തുന്നത്.

റിലയൻസ് ഫൗണ്ടേഷന്റെ യങ് ചാംപ്‌സ് അക്കാദമിയിലൂടെ ഫുട്ബാൾ പാഠങ്ങൾ പഠിച്ച സനാൻ, 2023-24 സീസണിലാണ് ജാം​ഷ​ഡ്പു​രിലൂടെ ഐ.എസ്.എൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സീസണിൽ തന്നെ 20 ലീഗ് മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തൊട്ടടുത്ത സീസണിൽ 24 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ സനാൻ ജംഷേദ്പുർ ആക്രമണനിരയിലെ നിർണായക സാന്നിധ്യമായി മാറുകയും ചെയ്തു. ജാം​ഷ​ഡ്പു​രിനായി ആകെ 81 മത്സരങ്ങൾ കളിച്ച ഈ യുവതാരം 13 ഗോളുകളും 4 അസിസ്റ്റുകളും തന്റെ പേരിൽ കുറിച്ചിട്ടുണ്ട്.

പ്രധാനമായും ലെഫ്റ്റ് വിംഗറായി കളിക്കുന്ന സനാൻ, റൈറ്റ് വിംഗിലും സെൻട്രൽ അറ്റാക്കിങ് പൊസിഷനുകളിലും ഒരേപോലെ അപകടകാരിയാണ്. വേഗത്തിലുള്ള മുന്നേറ്റങ്ങളും പ്രതിരോധ നിരയെ അനായാസം മറികടക്കാനുള്ള മികവുമാണ് സനാനെ ശ്രദ്ധേയനാക്കുന്നത്. കൊച്ചിയിലെ നിറഞ്ഞ ഗാലറിക്കും സ്വന്തം നാട്ടുകാർക്കും മുന്നിൽ പന്തുതട്ടാനുള്ള മികച്ച അവസരമാണ് ഈ പുതിയ മാറ്റത്തിലൂടെ താരത്തിന് ലഭിച്ചിരിക്കുന്നത്.

മുൻനിര ഗോൾകീപ്പർ അമരീന്ദർ സിങ്ങിനെയും മുന്നേറ്റ നിര താരം മുഹമ്മദ് യാസിറിനെയും സ്വന്തമാക്കിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് സനാന്റെ വരവും പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സീസണിൽ മികച്ചൊരു ടീമിനെ വാർത്തെടുക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ ശ്രമങ്ങൾക്ക് ഈ സൈനിങ് കൂടുതൽ കരുത്തേകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Blasters Sign Malayali Forward Mohammed Sanan
Next Story