Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂ​പ്പ​റാ​യി ബ്ലാ​സ്റ്റേ​ഴ്‌​സ്; ഗോ​ൾ​വ​ല കാ​ക്കാ​ൻ അ​മ​രീ​ന്ദ​ർ, മ​ധ്യ​നി​ര​യി​ൽ യാ​സി​ർ

text_fields
bookmark_border
Amrinder Singh and Mohammad Yasir joining Kerala Blasters FC pre-season training camp in Chennai
cancel

കൊ​ച്ചി: 2026-27 ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് സീ​സ​ണ് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ ദേ​ശീ​യ ടീം ​ഗോ​ൾ​കീ​പ്പ​ർ അ​മ​രീ​ന്ദ​ർ സി​ങ്, മി​ഡ്ഫീ​ൽ​ഡ​ർ മു​ഹ​മ്മ​ദ് യാ​സി​ർ എ​ന്നി​വ​രെ ടീ​മി​ലെ​ത്തി​ച്ച്​ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌.​സി. നി​ല​വി​ൽ ചെ​ന്നൈ​യി​ൽ ന​ട​ക്കു​ന്ന ടീ​മി​ന്റെ പ്രീ​സീ​സ​ൺ ക്യാ​മ്പി​ൽ ചേ​ർ​ന്ന ഇ​രു​വ​രും സ​ഹ​താ​ര​ങ്ങ​ൾ​ക്കൊ​പ്പം പ​രി​ശീ​ല​നം തു​ട​ങ്ങി. 2026-27 സീ​സ​ണി​ന്റെ അ​വ​സാ​നം വ​രെ​യാ​ണ് കരാർ.

ഒ​ഡി​ഷ എ​ഫ്‌.​സി​യി​ൽ​നി​ന്നാ​ണ് 33കാ​ര​നാ​യ അ​മ​രീ​ന്ദ​ർ സി​ങ് ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തു​ന്ന​ത്. ഐ.​എ​സ്.​എ​ല്ലി​ലും ഇ​ന്ത്യ​ൻ ഫു​ട്ബാ​ളി​ലും നീ​ണ്ട വ​ർ​ഷ​ത്തെ പ​രി​ച​യ​മു​ള്ള അ​മ​രീ​ന്ദ​ർ മും​ബൈ സി​റ്റി എ​ഫ്‌.​സി, ബം​ഗ​ളൂ​രു എ​ഫ്‌.​സി, മോ​ഹ​ൻ ബ​ഗാ​ൻ, ഒ​ഡി​ഷ എ​ഫ്‌.​സി എ​ന്നീ ടീ​മു​ക​ൾ​ക്കാ​യും ഇ​ന്ത്യ​ൻ സീ​നി​യ​ർ ടീ​മി​നാ​യും ജേ​ഴ്​​സി അ​ണി​ഞ്ഞി​ട്ടു​ണ്ട്.

എ​ഫ്‌.​സി ഗോ​വ​യി​ൽ നി​ന്നാ​ണ് മു​ഹ​മ്മ​ദ് യാ​സി​ർ ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ഭാ​ഗ​മാ​കു​ന്ന​ത്. വി​ങ്ങു​ക​ളി​ലും മ​ധ്യ​നി​ര​യി​ലും ഒ​രു​പോ​ലെ തി​ള​ങ്ങാ​ൻ മി​ക​വു​ള്ള താ​രം 2017-18 സീ​സ​ൺ മു​ത​ൽ ഐ.​എ​സ്.​എ​ല്ലി​ൽ സ​ജീ​വ​മാ​ണ്. നേ​ര​ത്തെ എ​ഫ്‌.​സി പു​ണെ സി​റ്റി, ഹൈ​ദ​രാ​ബാ​ദ് എ​ഫ്‌.​സി, എ​ഫ്‌.​സി ഗോ​വ എ​ന്നീ ക്ല​ബു​ക​ൾ​ക്കാ​യി ബൂ​ട്ട​ണി​ഞ്ഞു. 2021ൽ ​ഇ​ന്ത്യ​ സീ​നി​യ​ർ ടീ​മി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. യാസിറിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സ് ആ​ക്ര​മ​ണ​നി​ര​ക്ക് വേ​ഗ​ത​യും വൈ​വി​ധ്യ​വും ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Blasters Sign National Goalkeeper Amrinder Singh and Midfielder Mohammad Yasir for ISL 2026-27
Next Story