Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേരള...

കേരള ബ്ലാസ്​റ്റേഴ്​സിന്​ പുതിയ കോച്ച്​ വരുന്നു

text_fields
bookmark_border
കേരള ബ്ലാസ്​റ്റേഴ്​സിന്​ പുതിയ കോച്ച്​ വരുന്നു
cancel

കൊച്ചി: കേരള ബ്ലാസ്​റ്റേഴ്​സ്​ പരിശീലകനായി സെർബിയക്കാരൻ ഇവാൻ വു​േകാമ​ാനോവിച്​​ എത്തുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുപിന്നാലെ പുറത്തായ കിബു വികുനക്ക്​ പകരക്കാരനായാണ്​ 43കാരനെത്തുന്നത്​. സൈപ്രസ്​ ക്ലബ്​ അപേലോൻ ലിമാസോളി​ന്‍റെ കോച്ചായിരുന്നു.

ബൽജിയത്തിലെ സ്​റ്റാൻഡേർഡ്​ ലീഗ്​, സ്ലൊവാക്യയിലെ സ്ലോവൻ ബ്രാറ്റിസ്ലാവ തുടങ്ങിയ ക്ലബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്​. ഐ.എസ്​.എൽ ചരിത്രത്തിൽ ഏറ്റവുമധികം കോച്ചുമാരെ നിയമിച്ച ടീമാണ്​ ബ്ലാസ്​റ്റേഴസ്​. ഏഴു വര്‍ഷത്തിനിടെ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനത്തെത്തുന്ന 10-ാമത്തെ വ്യക്തിയാണ് വു​േകാമ​ാനോവിച്​​.

​െസ്ലാവാൻ ബ്രാട്​സ്​ലാവയെ ​െസ്ലാവാക്യൻ കപ്പിൽ 2017ൽ ജേതാക്കളാക്കിയതാണ്​ വു​േകാമ​ാനോവിചിന്‍റെ ശ്രദ്ധേയനേട്ടം. കഴിഞ്ഞ സീസണിലും അവസാനസ്ഥാനക്കാരിലുൾപ്പെട്ട ബ്ലാസ്​റ്റേഴ്​സിന്​ 20 കളികളിൽ നിന്നും 17 പോയന്‍റാണ്​ സമ്പാദ്യമായുണ്ടായിരുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersIvan Vukomanovic
News Summary - Kerala Blasters set to sign Ivan Vukomanovic as head coach
Next Story