Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള ബ്ലാസ്റ്റേഴ്സ് ഡെവലപ്മെന്റ് ലീഗിൽ നിന്ന് പുറത്ത്

text_fields
bookmark_border
കേരള ബ്ലാസ്റ്റേഴ്സ് ഡെവലപ്മെന്റ് ലീഗിൽ നിന്ന് പുറത്ത്
cancel
camera_alt

നാഷണൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയ ബംഗളൂരു എഫ്.സി ടീം അംഗങ്ങളുടെ ആഹ്ലാദം

മുംബൈ: ഡെവലപ്മെന്റ് ലീഗിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിൽ ബംഗളൂരു എഫ് സിക്കെതിരായ മത്സരം സമനിലയിൽ പിരിഞ്ഞതോടെ കേരള ബ്ലാസ്റ്റേഴ്സ് പുറത്തായി.

ബംഗളൂരുവിനെതിരെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് എങ്കിലും വിജയിച്ചാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് നാഷണൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടാൻ ആകുമായിരുന്നുള്ളൂ. സമനിലയിൽ പിരഞ്ഞതോടെ ബംഗളൂരു എഫ്.സി നാഷണൽ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ 45ാം മിനുട്ടിൽ ലിങ്ദോഹ് നേടിയ ഗോളിലൂടെയാണ് ബംഗളൂരു എഫ്.സി ലീഡെടുത്തത്. രണ്ടാം പകുതിയിൽ 59ാം മിനുട്ടിൽ അജ്സൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ മടക്കി‌. തുടർന്ന് വിജയത്തിനായുള്ള പോരാട്ടം അവസാന മിനുറ്റുവരെ നീണ്ടെങ്കിലും ഗോൾ പിറന്നില്ല. നേരത്തെ നേരത്തെ എഫ്.സി ഗോവയോടേറ്റ തോൽവിയാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Blasters out of the Development League
Next Story