അടിതെറ്റി ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് വഴങ്ങിയത് വൻ തോൽവി
text_fieldsഗുവാഹതി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനോട് വൻ തോൽവിയേറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ്. ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ഒന്നിനെതിരെ നാല് ഗോളിനായിരുന്നു നോർത്ത് ഈസ്റ്റിന്റെ ജയം. വിജയികൾക്കായി മൊറോക്കൻ താരം അലാദീൻ അജറായി ഇരട്ട ഗോൾ നേടി. മലയാളി താരം സി.കെ. അമനും ലക്ഷ്യം കണ്ടു. 60ാം മിനിറ്റിൽ മൊമോ യൻസാനെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. ആറ് പോയന്റുമായി നോർത്ത് ഈസ്റ്റ് ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബ്ലാസ്റ്റേഴ്സ് (3) ആറിലേക്ക് വീണു. സീസണിലെ ആദ്യ കളിയിൽ ഇന്റർ കാശിക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിന് ജയിച്ച ആത്മവിശ്വാസത്തിലായിരുന്നു മഞ്ഞപ്പട. എന്നാൽ, നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ ആഷ് ലി വെസ്റ്റ് വുഡിന്റെ കുട്ടികൾക്ക് പിഴച്ചു. പന്തടക്കത്തിൽ നേരിയ മുൻതൂക്കം ബ്ലാസ്റ്റേഴ്സിനായിരുന്നു. എന്നാൽ, 15ാം മിനിറ്റിൽ അജറായിയിലൂടെ ആതിഥേയർ ലീഡ് പിടിച്ചു. ആദ്യ പകുതി തീരാനിരിക്കെ അന്റോണിയോ മൊയാനോ (45+4) ഇത് രണ്ടാക്കി. 60ാം മിനിറ്റിൽ ഗിനിയൻ താരം യൻസാനെയിലൂടെ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവ്. എന്നാൽ, 70ാം മിനിറ്റിൽ അജറായി തന്റെ രണ്ടാം ഗോളും നേടി. 82ാം മിനിറ്റിൽ അമനും സ്കോർ ചെയ്തതോടെ ബ്ലാസ്റ്റേഴ്സിന്റെ പതനം പൂർണം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

