Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജാംഷഡ്​പൂരിനെ...

ജാംഷഡ്​പൂരിനെ മൂന്നുഗോളിന്​ തകർത്ത്​ ബ്ലാസ്​റ്റേഴ്​സ്​; പ്രതീക്ഷ നൽകി പ്രീ സീസൺ അവസാനിച്ചു

text_fields
bookmark_border
ജാംഷഡ്​പൂരിനെ മൂന്നുഗോളിന്​ തകർത്ത്​ ബ്ലാസ്​റ്റേഴ്​സ്​; പ്രതീക്ഷ നൽകി പ്രീ സീസൺ അവസാനിച്ചു
cancel
camera_alt

കേരള ബ്ലാസ്​റ്റേഴ്​സ്​ ടീമംഗങ്ങൾ പരിശീലനത്തിനിടെ

പനാജി: ​െഎ.എസ്​.എൽ ഏഴാം സീസൺ കി​ക്കോഫിനു മുമ്പ്​ അവസാന സന്നാഹ മത്സരത്തിൽ ബ്ലാസ്​റ്റേഴ്​സിന്​ മികച്ച ജയം. ജാംഷഡ്​പുർ എഫ്.സിയെ മറുപടിയില്ലാത്ത​ മൂന്നു​ ഗോളിനാണ്​ ബ്ലാസ്​റ്റേഴ്​സ്​ വീഴ്​ത്തിയത്​. മലയാളി താരം സഹൽ അബ്​ദുൽ സമദ്​, ഇംഗ്ലീഷ്​ താരം ഗാരി ഹൂപ്പർ എന്നിവർക്കു പുറമെ ഒരു സെൽഫ്​ ഗോളും ബ്ലാസ്​റ്റേഴ്​സിന്​ അനുകൂലമായി പിറന്നു.

ഇതോടെ ടീമി​െൻറ മൂന്നു​ പ്രീ സീസൺ മത്സരങ്ങളും അവസാനിച്ചു. ഏതാനും ദിവസം മുമ്പ്​ ഇൗസ്​റ്റ്​ ബംഗാ​ളിനെതിരെ 3-1ന്​ തോൽവി വഴങ്ങിയിരുന്നു.നാല്​ വിദേശ താരങ്ങളെ ​െപ്ലയിങ്​ ഇലവനിൽ ഉൾപ്പെടുത്തി ​ആദ്യ മത്സരത്തിനുള്ള തയ്യാറെടുപ്പ്​ എന്ന നിലയിൽ തന്നെയാണ്​ ബ്ലാസ്​റ്റേഴ്​സ്​ ടീമിനെ ഇറക്കിയത്​.

പ്രതിരോധത്തിൽ ബകാ​രി കോനെ, കോസ്​റ്റ്​ നമോയിനേസു എന്നിവർക്കൊപ്പം ജെസൽ കാർനിയേരോ. മധ്യനിരയിൽ സെർജിയോ സിഡോഞ്ച, വി​സെ​െൻറ ഗോമസ്​. ഇന്ത്യൻ താരങ്ങളായ സഹൽ, റിത്വിക്​ ദാസ്​, കെ. പ്രശാന്ത്​. മ​ു​ന്നേറ്റത്തിൽ ഗാരി ഹൂപ്പറും. മുൻ ബ്ലാസ്​റ്റേഴ്​സ്​ ഗോളി ടി.പി രഹിനേഷാണ്​ ജാംഷഡ്​പൂർ വലകാത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Isl 2020-21
News Summary - kerala blasters fc wins Preseason
Next Story