Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള ബ്ലാസ്റ്റേഴ്സിന് ലൈസൻസ് ഇല്ല; അപേക്ഷ നിരസിച്ച് ഫുട്‍ബാൾ ഫെഡറേഷൻ

text_fields
bookmark_border
Kerala Blasters FC
cancel

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ലൈസൻസ് അപേക്ഷ നിരസിച്ച് ദേശീയ ഫുട്ബാൾ ഫെഡറേഷൻ. ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ ഐ.എസ്.എല്ലിലെ ഏഴു ക്ലബുകളുടെ ലൈസൻസ് അപേക്ഷകളാണ് നിരസിച്ചത്.

ക്ലബുകൾ നൽകിയ അപേക്ഷ പരിശോധിച്ച് പുറത്ത് വിട്ട ആദ്യ ഘട്ട ലിസ്റ്റാണ് നിലവിൽ പുറത്ത് വന്നിരിക്കുന്നത്. ക്ലബുകൾക്ക് ഇളവ് തേടി അപ്പീൽ നൽകാനും ഫെഡറേഷനിൽനിന്ന് സാവകാശം വാങ്ങാനും സമയം അനുവദിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത പക്ഷം ടീമുകൾക്ക് ദേശീയ ഫുട്‍ബാൾ ടൂർണമെന്റിൽ പങ്കെടുക്കാൻ സാധിക്കില്ല.

മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്, സ്പോർട്ടിങ് ഡൽഹി, മൊഹമ്മദൻസ്, ഒഡീഷ എഫ്‌.സി, ചെന്നൈയിൻ എഫ്‌.സി, ഇന്റർ കാശി എന്നിവയാണ് ലൈസൻസ് നിഷേധിക്കപ്പെട്ട മറ്റു ക്ലബുകൾ. നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, പഞ്ചാബ് എഫ്‌.സി, ബംഗളൂരു എഫ്‌.സി, ഈസ്റ്റ് ബംഗാൾ, എഫ്‌.സി ഗോവ, മുംബൈ സിറ്റി, ജംഷഡ്പുർ എഫ്‌.സി എന്നിവർക്ക് ലൈസൻസ് അനുവദിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Blasters does not have a license; Football Federation rejects application
Next Story