Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്ലാസ്​റ്റേഴ്​സ്​...

ബ്ലാസ്​റ്റേഴ്​സ്​ ഡിഫൻസ്​; മെയ്​ഡ്​ ഇൻ ആഫ്രിക്ക

text_fields
bookmark_border
ബ്ലാസ്​റ്റേഴ്​സ്​ ഡിഫൻസ്​; മെയ്​ഡ്​ ഇൻ ആഫ്രിക്ക
cancel
camera_alt

ബകാരി കോനെ

കൊച്ചി: കേരള ബ്ലാസ്​റ്റേഴ്​സി​െൻറ പ്രതിരോധനിരക്ക്​ കെട്ടുറപ്പ്​ കൂട്ടി മറ്റൊരു ആഫ്രിക്കൻ സെൻറർബാക്ക്​ കൂടി ടീമിനൊപ്പം. ഫ്രഞ്ച്​ ക്ലബ്​ ഒളിമ്പിക്​ ​ലിയോണി​നായി കളിച്ച ബുർകിന ഫാസോതാരം ബകാരി കോനെയാണ്​ ടീമിലെത്തുന്ന ആറാമത്തെ വിദേശതാരം.

32കാരനായ കോനെ, റഷ്യൻ ക്ലബ്​ ആഴ്​സനൽ തുലയിൽ നിന്നാണ്​ ഇന്ത്യൻ സൂപ്പർലീഗി​ലേക്ക്​ വരുന്നത്​. സിംബാബ്​വെക്കാരനായ സെൻറർബാക്ക്​ കോസ്​റ്റ നമോയ്​നെസുവുവിനെ നേരത്തെ തന്നെ ബ്ലാസ്​റ്റേഴ്​സ്​ സ്വന്തമാക്കിയിരുന്നു. നവംബർ 20ന്​ കിക്കോഫ്​ കുറിക്കുന്ന പുതിയ സീസണിൽ ഇൗ ആഫ്രിക്കൻ മതിലാവും ബ്ലാസ്​റ്റേഴ്​സ്​ ഗോൾമുഖത്ത്​ കോട്ടപണിയുക.

2004ല്‍ സി.എഫ്.ടി.പി.കെ അബിജാനില്‍നിന്ന് ജന്മനാട്ടിലെ ക്ലബായ എറ്റോല്‍ ഫിലാ​െൻറയുടെ യൂത്ത് ടീമില്‍ ചേര്‍ന്നാണ് കോനെ ഫുട്‌ബാള്‍ കരിയര്‍ തുടങ്ങിയത്. 2005-06 സീസണില്‍ സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം. പിന്നീട്​ ഫ്രാന്‍സിലെത്തി ലീഗ് രണ്ട്​ ക്ലബായ ഗ്വിങ്ഗാമ്പിനൊപ്പം ചേര്‍ന്നു.

2011ലാണ് ഒളിമ്പിക് ലിയോണിലെത്തുന്നത്​. ഇതോടെ ലോകത്തിലെതന്നെ മികച്ച സ്​ട്രൈക്കര്‍മാരായ സ്ലാറ്റാന്‍ ഇബ്രാഹിമോവിച്ച്, എഡിന്‍സണ്‍ കവാനി എന്നിവര്‍ക്കെതിരെ മൈതാനത്ത്​ ഇറങ്ങി. 2011-12ലെ ഫ്രഞ്ച് കപ്പും 2012ലെ ഫ്രഞ്ച് സൂപ്പര്‍ കപ്പും നേടിയ ടീമി​െൻറ ഭാഗമായിരുന്നു. 2014-15, 2015-16 സീസണുകളില്‍ ക്ലബ്, ലീഗ് വൺ റണ്ണറപ്പായി. യുവേഫ ചാമ്പ്യന്‍സ് ലീഗ്, യുവേഫ യൂറോപ്പ ലീഗ് എന്നിവയുള്‍പ്പെടെ എല്ലാ ചാമ്പ്യന്‍ഷിപ്പിലുമായി ഒളിമ്പിക് ലിയോണിനായി 141 മത്സരങ്ങളിലാണ് ബക്കാരി കോനെ ബൂട്ട്​ കെട്ടിയത്.

ലിയോണില്‍നിന്ന് മലാഗയിലെത്തിയ താരം കുറഞ്ഞകാലം ലാലിഗയിലും കളിച്ചു. പിന്നീട് ലോണില്‍ ലീഗ് വൺ ക്ലബായ സ്ട്രാസ്ബര്‍ഗിനൊപ്പം ചേര്‍ന്നു. ഇവിടെ പി.എസ്​.ജിയുടെ ശക്തരായ ഡിമരിയ, നെയ്മര്‍, കിലിയന്‍ എംബാപ്പെ മൂവര്‍ സംഘത്തിനെതിരെയും കളിച്ചു. കഴിഞ്ഞ രണ്ട് സീസണില്‍ തുര്‍ക്കിയിലും റഷ്യയിലുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballKerala Blasters FCBakary Koné
News Summary - kerala blasters defence made in africa
Next Story