ഐ.എസ്.എല്ലിൽ കളിക്കുമെന്നറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്
text_fieldsകൊച്ചി: ഫെബ്രുവരി 14ന് തുടങ്ങുന്ന ഐ.എസ്.എല്ലിൽ കളിക്കുമെന്ന് അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ടൂർണമെന്റിൽ കളിക്കാൻ ബ്ലാസ്റ്റേഴ്സ് തീരുമാനമെടുത്തത്. ടൂർണമെന്റ് സംബന്ധിച്ച് ഇപ്പോഴും നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയരുന്നുണ്ട്. ആ പ്രശ്നങ്ങളിൽ വൈകാതെ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ വ്യക്തത വരുന്ന മുറക്ക് ആരാധകരെ അക്കാര്യങ്ങൾ അറിയിക്കുമെന്നും ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
വലിയ മാറ്റങ്ങളിലൂടെയാണ് ഇന്ത്യൻ ഫുട്ബാൾ കടന്നുപോകുന്നത്. പുതിയ സാമ്പത്തിക നയങ്ങൾ, നിയന്ത്രണങ്ങളിലെ മാറ്റം എന്നിങ്ങനെ വലിയ മാറ്റങ്ങളിലൂടെയാണ് ടൂർണമെന്റ് കടന്നുപോകുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു. ഫെബ്രുവരി 14ന് തുടങ്ങി മെയ് 17 വരെയായിരിക്കും ഐ.എസ്.എൽ മത്സരങ്ങൾ നടക്കുക. വ്യാഴം മുതല്‍ ഞായര്‍ വരെയാവും ഓരോ ആഴ്ചയിലേയും മത്സരങ്ങള്‍. കളിതുടങ്ങുക വൈകിട്ട് ഏഴരയ്ക്ക്. രണ്ടുമത്സരങ്ങള്‍ നടക്കുക ശനിയും ഞായറും, വൈകിട്ട് അഞ്ചിനും ഏഴരയ്ക്കും.
സീസണില്‍ ഒരുടീമിന് 13 മത്സരമാണുണ്ടാവുക. ഇതില്‍ ആറോ ഏഴോ ഹോം മത്സരം. മോഹന്‍ ബഗാനും ഈസ്റ്റ് ബംഗാളും മുഹമ്മദന്‍സും ഇന്റര്‍ കാശിയും കൊല്‍ക്കത്തയാണ് ഹോം ഗ്രൗണ്ടായി തെരഞ്ഞെടുത്തത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ട് കൊച്ചി ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യ സ്‌പോണ്‍സര്‍മാര്‍ പിന്‍മാറിയതോടെ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നേരിട്ടാണ് ഐ എസ് എല്‍ നടത്തുന്നത്. ഇതിനായി 22 അംഗ ഗവേണിംഗ് കൗണ്‍സില്‍ രൂപീകരിച്ചു.
പത്തുവര്‍ഷമായി ലീഗിന്റെ നടത്തിപ്പുകാരായ ഫുട്ബാള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് (എഫ്എസ്ഡിഎല്‍) മാസ്റ്റര്‍ റൈറ്റ്‌സ് കരാര്‍ കാലാവധി കഴിഞ്ഞതോടെയാണ് ഐഎസ്എല്‍ പ്രതിസന്ധിയിലായത്. തുടർന്ന് സെപ്തംബറിൽ നടക്കേണ്ടിയിരുന്ന മത്സരം അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

