ബ്ലാസ്റ്റേഴ്സിന്റെ ആശാനെത്തി; ഇനിയാണ് കളി
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ച് ഇവാൻ വുകോമനോവിച് കേരളത്തിലെത്തി. സഹ പരിശീലകരും പുതിയ വിദേശതാരം ഇവാൻ കലിയൂഷ്നിയും കൂടെയുണ്ടായിരുന്നു. ഗംഭീരസ്വീകരണമാണ് ആരാധകർ നൽകിയത്. ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കി നൽകിയ ആദ്യ പരിശീലകൻ കൂടിയാണ് ഇവാൻ വുകോമനോവിച്.
ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സി അണിഞ്ഞെത്തിയ ഫുട്ബാൾ പ്രേമികൾ കോച്ചിന് മഞ്ഞറോസ പൂക്കൾ നൽകിയാണ് സ്വീകരിച്ചത്. ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്ന യുക്രെയ്ൻ സെന്റർ മിഡ്ഫീൽഡർ ഇവാൻ കലിയൂഷ്നിക്കും സ്വീകരണം നൽകി. കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനത്തുനിന്ന് കിരീടത്തിലേക്ക് ടീമിനെ നയിക്കുക എന്നതാണ് ഇവാനും ബ്ലാസ്റ്റേഴ്സും പ്രതീക്ഷിക്കുന്നത്. കോച്ച് എത്തിയതോടെ ബ്ലാസ്റ്റേഴ്സ് പ്രീസീസൺ പരിശീലനം ചൊവ്വാഴ്ച ആരംഭിക്കും.

