Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തായ്‍ലൻഡ് ക്ലബിനെതിരെ സന്നാഹ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് ജയം

text_fields
bookmark_border
സമുത് പ്രകാൻ സിറ്റി എഫ്.സി​യെ കീഴടക്കിയത് 3-1ന്
Kerala Blasters
cancel
camera_alt

കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മുന്നേറ്റം തടയാനെത്തു​ന്ന സമുത് പ്രകാൻ സിറ്റി എഫ്.സി താരം

സമുത് പ്രകാൻ (തായ്‍ലൻഡ്): സീസണിനു മുന്നോടിയായു​ള്ള സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് മികച്ച വിജയം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് സമുത് പ്രകാൻ സിറ്റി എഫ്.സി​യെയാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്.

ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.30ന് തുടങ്ങിയ മത്സരത്തിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്. മുഹമ്മദ് സഹീഫ്, ക്വാമി പെപ്റ, ഇഷാൻ പണ്ഡിത എന്നിവരാണ് കേരള ക്ലബിനുവേണ്ടി വല കുലുക്കിയത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങൾ കളത്തിലിറങ്ങിയിരുന്നു.

തായ്‌ലൻഡിലെ സമുത് പ്രകാൻ നഗരം ആസ്ഥാനമായുള്ള സമുത് പ്രകാൻ സിറ്റി ഫുട്ബാൾ ക്ലബ്ബ് തായ്‍ലൻഡിലെ രണ്ടാം ഡിവിഷൻ ലീഗിലാണ് ബൂട്ടുകെട്ടുന്നത്. തായ്‍ലൻഡിൽ സീസണിലെ ഒരുക്കങ്ങൾക്കായെത്തിയ ബ്ലാസ്റ്റേഴ്സ് ആദ്യ സന്നാഹ മത്സരത്തിൽ കഴിഞ്ഞ ദിവസം തായ് രണ്ടാം ഡിവിഷൻ ലീഗ് ക്ലബായ പട്ടായ യുനൈറ്റഡിനോട് 2-1ന് തോൽവി വഴങ്ങിയിരുന്നു.

ബ്ലാസ്റ്റേഴ്സ് ഒരാഴ്ച കൂടി തായ്‍ലൻഡിൽ തങ്ങും. ശേഷം നാട്ടിൽ തിരിച്ചെത്തുന്ന ടീം, ജൂ​ലൈ 27ന് തുടങ്ങുന്ന ഡ്യൂറൻഡ് കപ്പ് ടൂർണമെന്റിൽ കളത്തിലിറങ്ങും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Blasters beat Thai club in pre-season friendly match
Next Story