Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: റീ...

ഐ.എസ്.എൽ: റീ ​മാ​ച്ചി​നു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ആ​വ​ശ്യം ത​ള്ളി എ.​​ഐ.​എ​ഫ്.​എ​ഫ്

text_fields
bookmark_border
ഐ.എസ്.എൽ: റീ ​മാ​ച്ചി​നു​ള്ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ആ​വ​ശ്യം ത​ള്ളി എ.​​ഐ.​എ​ഫ്.​എ​ഫ്
cancel

ന്യൂ​ഡ​ൽ​ഹി: ഐ.​എ​സ്.​എ​ല്ലി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​ക്കെ​തി​രാ​യ വി​വാ​ദ​മാ​യ പ്ലേ​ഓ​ഫ് മ​ത്സ​രം മാ​റ്റി​ന​ട​ത്ത​ണ​മെ​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്റെ ആ​വ​ശ്യം അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (എ.​​ഐ.​എ​ഫ്.​എ​ഫ്) ത​ള്ളി. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന അ​ച്ച​ട​ക്ക സ​മി​തി​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് പി.​ടി.​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച ബം​ഗ​ളൂ​രു ശ്രീ​ക​ണ്ഠീ​ര​വ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ​പ്ലേ​ഓ​ഫി​ൽ അ​ധി​ക​സ​മ​യ​ത്ത് സു​നി​ൽ ഛേത്രി ​നേ​ടി​യ ഫ്രീ​കി​ക്ക് ഗോ​ൾ റ​ഫ​റി ക്രി​സ്റ്റ​ൽ ജോ​ൺ അ​നു​വ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബ്ലാ​സ്റ്റേ​ഴ്സ് ക​ളി നി​ർ​ത്തി തി​രി​ച്ചു​ക​യ​റി​യി​രു​ന്നു. റ​ഫ​റി​യു​ടെ തീ​രു​മാ​നം തെ​റ്റാ​യി​രു​ന്നു​വെ​ന്നും മ​ത്സ​രം മാ​റ്റി ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് എ.​​ഐ.​എ​ഫ്.​എ​ഫി​ന് പ​രാ​തി ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, ഐ.​എ​സ്.​എ​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മ​ത്സ​ര​ത്തി​ന്റെ ഇ​ട​ക്കു​വെ​ച്ച് ക​ളി മ​തി​യാ​ക്കി തി​രി​ച്ചു​ക​യ​റി​യ ബ്ലാ​സ്റ്റേ​ഴ്സി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന കാ​ര്യം എ.​​ഐ.​എ​ഫ്.​എ​ഫ് അ​ച്ച​ട​ക്ക സ​മി​തി ച​ർ​ച്ച​ചെ​യ്തി​​ട്ടു​ണ്ടോ എ​ന്ന​ത് വ്യ​ക്ത​മ​ല്ല. ബ്ലാ​സ്റ്റേ​ഴ്സി​ന് വി​​ല​ക്കോ പി​ഴ​യോ ര​ണ്ടും​കൂ​ടി​യോ ഉ​ള്ള ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersBengaluru FCrematch
News Summary - Kerala Blasters ask for rematch against Bengaluru FC
Next Story