കെഫാക് മാസ്റ്റേഴ്സ് ലീഗ് 2022-23 സീസണിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: കെഫാക് മാസ്റ്റേഴ്സ് ലീഗ് സീസൺ 2022-23 മത്സരങ്ങൾക്കു തുടക്കമായി. മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ തുടങ്ങിയ മത്സരങ്ങളിൽ മലപ്പുറം ബ്രദേഴ്സ്, സ്പാർക്സ് എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി, ഫ്ളൈറ്റേഴ്സ് എഫ്.സി, സോക്കർ കേരള, സി.എഫ്.സി സാൽമിയ, ബിഗ്ബോയ്സ് എഫ്.സി ടീമുകൾ ജയിച്ചു. സിൽവർ സ്റ്റാർസ് എസ്.സി - റൗദ എഫ്.സി ടീമുകൾ തമ്മിലുള്ള മത്സരം ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു.
ബിഗ്ബോയ്സ് എഫ്.സി ഒരു ഗോളിനാണ് ഇന്നൊവേറ്റിവ് ട്രിവാൻഡ്രം എഫ്.സിയെ പരാജയപ്പെടുത്തിയത്. നിലവിലെ ജേതാക്കളായ മാക് കുവൈത്തിനെ ഏകപക്ഷീയമായ ഒരുഗോളിന് മലപ്പുറം ബ്രദേഴ്സ് പരാജയപ്പെടുത്തി. സ്പാർക്സ് എഫ്.സി കേരളാ ചലഞ്ചേഴ്സിനെ ഒരു ഗോളിന് പരാജപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് എഫ്.സി ഏകപക്ഷീയമായ ഒരു ഗോളിന് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി. ഫ്ളൈറ്റേഴ്സ് എഫ്.സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചാമ്പ്യൻസ് എഫ്.സിയെ പരാജയപ്പെടുത്തിയത്. സോക്കർ കേരള എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കുവൈത്ത് കേരള സ്റ്റാഴ്സിനെ തകർത്തു.
ആദ്യ മത്സരത്തിൽ ചാമ്പ്യൻസ് എഫ്.സി എതിരില്ലാത്ത നാലു ഗോളുകൾക്ക് ഹിമയാ ഫ്ളൈറ്റേഴ്സ്എഫ്.സിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ സിയസ്കോ കുവൈത്തും ബ്ലാസ്റ്റേഴ്സ് എഫ്.സിയും ഓരോ ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞു. മൂന്നാം മത്സരത്തിൽ ഇന്നോവേറ്റിവ് ട്രിവാൻഡ്രം എഫ്.സി ഫഹാഹീൽ ബ്രദേഴ്സിനെ ഗോൾരഹിത സമനിലയിൽ തളച്ചു. അവസാന മത്സരത്തിൽ മാക് കുവൈത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സി.എഫ്.സി സാൽമിയയെ പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

