Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅഞ്ചു വർഷത്തെ...

അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം കരിം ബെൻസേമ ഫ്രഞ്ച്​ ടീമിലേക്ക്​

text_fields
bookmark_border
karim benzema
cancel

പാരിസ്​: പടിയടച്ച്​ പുറത്താക്കിയവരെകൊണ്ട്​ തന്നെ ടീമിലേക്കുള്ള തിരിച്ചുവരവിന്​ പരവതാനി വിരിപ്പിക്കുകയാണ്​ കരിം ബെൻസേമ. അഞ്ചു വർഷം മുമ്പ്​ ടീമിന്​ പുറത്താക്കിയ അതേകരങ്ങൾ തന്നെ യൂറോകപ്പിനുള്ള ഫ്രഞ്ച്​ ടീമിലേക്ക്​ റയൽ മഡ്രിഡി​െൻറ ഗോളടിയന്ത്രത്തെ തിരിച്ചുവിളിക്കുന്നു. വൻകരയുടെ​ പോരാട്ടത്തിനുള്ള ദേശീയ ടീമിനെ പ്രാഖ്യാപിക്കാനിരിക്കെ കരിം ബെൻസേമയുടെ തിരിച്ചുവരവിനെ ശരിവെച്ച്​ വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ. ഫ്രഞ്ച്​ മാധ്യമങ്ങളിലെ വാർത്തകൾ റയൽ മഡ്രിഡും സ്​ഥിരീകരിച്ചു.

2016ലാണ്​ സ്​റ്റാർ സ്​ട്രൈക്കർ അവസാനമായി ഫ്രഞ്ച്​ കുപ്പായമണിഞ്ഞത്​. തുടർന്ന്​ സഹതാരം മാത്യു വാൽബുനേയക്കെതിരായ കുപ്രസിദ്ധമായ ബ്ലാക്​മെയി​ൽ കേസിൽ ആരോപണ വിധേയനായതോടെ ദേശീയ ടീമിന്​ പുറത്തായി. മികവി​െൻറ ഉന്നതിയിൽ നിൽക്കു​േമ്പാഴും അച്ചടക്കമാണ്​ പ്രധാനമെന്ന്​ പറഞ്ഞ്​ കോച്ച്​ ദിദിയർ ദെഷാംപ്​സ്​ ടീമിന്​ പുറത്താക്കി. ശേഷം, 2018 റഷ്യ ലോകകപ്പിലേക്ക്​ ടീമിനെ ഒരുക്കു​േമ്പാഴും ബെൻസേമയോട്​ കോച്ച്​ ക്ഷമിച്ചില്ല. സിനദിൻ സിദാൻ ഉൾപ്പെടെയുള്ള മുൻതാരങ്ങളും ആരാധകരും ഒച്ചവെച്ചിട്ടും ദെഷാംപ്​സ്​ കീഴടങ്ങിയില്ല. ഒടുവിൽ ബെൻസേമയില്ലാത്ത ടീമുമായി ലോകകിരീടമണിഞ്ഞാണ്​ കോച്ച്​ മറുപടി നൽകിയത്​.

ഇതിനിടയിലും, പ്രതിഷേധങ്ങളൊന്നുമില്ലാതെ ക്ലബ്​ കുപ്പായത്തിൽ മികവി​െൻറ ഉന്നതിയിലേക്ക്​ ബൂട്ടുകെട്ടിയ ​ബെൻസേമ ക്രിസ്​റ്റ്യാനോ റൊണാൾഡോ ഒഴിഞ്ഞു പോയ റയലി​െൻറ അമരക്കാരനായി. കഴിഞ്ഞ സീസണിൽ ലാ ലിഗയിൽ 21ഉം, ഇക്കുറി 22ഉം ഗോളുമായി റയലി​െൻറ ഒന്നാം നമ്പർ ഗോളടിക്കാരനായി. തിങ്കളാഴ്​ച ഫ്രഞ്ച്​ ഫുട്​ബാളിലെ സീസണിലെ മികച്ച താരത്തിനുള്ള പുരസ്​കാരം കൂടി നേടിയതിനു പിന്നാലെയാണ്​ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്​ വാർത്തകൾ സജീവമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karim Benzema
News Summary - Karim Benzema joins French team after a gap of five years
Next Story