യുവൻറസിൻെറ കിരീടയാത്രക്ക് അന്ത്യം കുറിച്ച് ഇൻറർ സീരി 'എ' ജേതാക്കൾ
text_fieldsക്രോടോണിനെ തോൽപിച്ച
ഇൻറർ മിലാെൻറ ആഹ്ലാദം
മിലാൻ: നാല് കളി ബാക്കി നിൽക്കെ ഇറ്റലിയിൽ ഇൻറർ മിലാെൻറ കിരീടധാരണം. പ്രധാനവെല്ലുവിളി ഉയർത്തിയ അറ്റ്ലാൻറ ഞായറാഴ്ച രാത്രിയിൽ സസൗളോക്കെതിരെ 1-1ന് സമനില പാലിച്ചതിനു പിന്നാലെയാണ് ഇൻറർ മിലാൻ കിരീടം ഉറപ്പിച്ചത്. 34 കളിയിൽ 82പോയൻറുമായാണ് ഇൻറർ ചാമ്പ്യൻ പട്ടം ഉറപ്പിച്ചത്.
രണ്ടാം സ്ഥാനത്തുള്ള അറ്റ്ലാൻറ സമനിലയോടെ 69 പോയൻറിലെത്തി. 13 പോയൻറ് ലീഡുള്ള ഇൻററിനെ ഇനി എല്ലാ മത്സരങ്ങൾ ജയിച്ചാൽ പോലും എതിരാളികൾക്ക് തൊടാൻ കഴിയില്ല.
2010ന് ശേഷം ആദ്യമായാണ് ഇറ്റാലിയൻ സീരി 'എ' കിരീടം സാൻസിറോയിലെത്തുന്നത്. ഒമ്പതു വർഷം തുടർച്ചയായി ചാമ്പ്യന്മാരായ യുവൻറസ് ആദ്യ നാല് സ്ഥാനങ്ങളിൽ പോലും ഇടമില്ലാതെ പതറിയപ്പോൾ, അേൻറാണിയോ കോെൻറയുടെ ടീം 34ൽ 25 കളിയും ജയിച്ച് കിരീടമുറപ്പിച്ചു. 2009-10 സീസണിലാണ് ഇൻറർ അവസാനമായി ഇറ്റാലിയൻ ജേതാക്കളായത്.
ക്രോടോണിനെതിരെ 2-0ത്തിനായിരുന്നു ഇൻററിെൻറ ജയം. നഗരവൈരികളായ എ.സി മിലാൻ ബെൻവെേൻറായെ തോൽപിച്ചു (2-0).

