ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി ഇയർ, ലീഗ് മാനേജേഴ്സ് അസോസിയേഷൻ പുരസ്കാരങ്ങൾക്ക് ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ്പിന്. ഇക്കുറി ലീഗ് കപ്പ്, എഫ്.എ കപ്പ് കിരീടങ്ങൾ നേടിയ ലിവർപൂൾ, ചാമ്പ്യൻസ് ലീഗ് ഫൈനലിലുമെത്തിയിട്ടുണ്ട്.
പ്രീമിയർ ലീഗിൽ ഒരു പോയന്റ് മാത്രം വ്യത്യാസത്തിലാണ് രണ്ടാമതായത്. വിദഗ്ധ പാനലും പൊതുജനങ്ങളും വോട്ട് ചെയ്താണ് മാനേജർ ഓഫ് ദി ഇയറെ തെരഞ്ഞെടുക്കുന്നത്. എല്ലാ ഡിവിഷനിലെയും പരിശീലകർ ചേർന്ന് ലീഗ് മാനേജേഴ്സ് അസോസിയേഷൻ പുരസ്കാര ജേതാവിനെയും തീരുമാനിക്കുന്നു.