Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജൂനിയർ ഫുട്ബാൾ;...

ജൂനിയർ ഫുട്ബാൾ; എറണാകുളം സെമിയിൽ

text_fields
bookmark_border
ജൂനിയർ ഫുട്ബാൾ; എറണാകുളം സെമിയിൽ
cancel

കൊച്ചി: സംസ്ഥാന ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഗ്രൂപ് ബി ജേതാക്കളായി എറണാകുളം സെമി ഫൈനലിൽ കടന്നു. 23ന് നടക്കുന്ന സെമി ഫൈനലിൽ ഗ്രൂപ് ഡി ജേതാക്കളാണ് എറണാകുളത്തിന്റെ എതിരാളികൾ. മറ്റൊരു കളിയിൽ കണ്ണൂർ ആലപ്പുഴയെ 7-2ന് തകർത്തു.

ഗ്രൂപ് ബിയിലെ മറ്റു മത്സരങ്ങളിൽ കണ്ണൂർ തിരുവനന്തപുരത്തെയും (4-1), തിരുവനന്തപുരം ആലപ്പുഴയെയും (4-2), തോൽപിച്ചു. ഗ്രൂപ്പ് സി, ഡി മത്സരങ്ങൾ ഞായറാഴ്ച തുടങ്ങും. ഇന്ന്: മലപ്പുറം-ഇടുക്കി (രാവിലെ 7), ഇടുക്കി-കൊല്ലം (വൈകീട്ട് 3), തൃശൂർ-കോട്ടയം (4.30).

സബ് ജൂനിയര്‍ ഫുട്‌ബാള്‍: കോഴിക്കോട് സെമിയിൽ

തൊടുപുഴ: സംസ്ഥാന സബ് ജൂനിയര്‍ ഫുട്‌ബാള്‍ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സെമി ഫൈനലിൽ പ്രവേശിച്ചു. കൊല്ലം, മലപ്പുറം ജില്ല ടീമുകളെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് സെമിയിൽ കടന്നത്.

നാലു ഗ്രൂപ്പായി നടക്കുന്ന മത്സരങ്ങളില്‍ ഓരോ ഗ്രൂപ്പിലെയും ജേതാക്കള്‍ ആഗസ്റ്റ് 22ന് നടക്കുന്ന സെമിഫൈനലില്‍ ഏറ്റുമുട്ടും. 23നാണ് ഫൈനല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:junior football
News Summary - Junior Football; Ernakulam in Semi
Next Story