Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​കന്നി എൽ-ക്ലാസിക്കോയിൽ ഇരട്ട ഗോളടിച്ച് ബെല്ലിങ്ഹാം; ബാഴ്സയെ 2-1ന് തകർത്ത് റയൽ

text_fields
bookmark_border
​കന്നി എൽ-ക്ലാസിക്കോയിൽ ഇരട്ട ഗോളടിച്ച് ബെല്ലിങ്ഹാം; ബാഴ്സയെ 2-1ന് തകർത്ത് റയൽ
cancel
camera_alt

Image - Getty Images

ബാഴ്സലോണയെ അവരുടെ തട്ടകമായ ഒളിമ്പിക് ലൂയിസ് കമ്പനിസ് സ്റ്റേഡയത്തിൽ തകർത്തുവിട്ട് റയൽ മാഡ്രിഡ്. സീസണിന്റെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്റെ ജയം. റയലിലേക്കെത്തിയ ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമാണ് ഇരട്ടഗോൾ പ്രഹരത്തോടെ ബാഴ്സയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ലാലിഗയുടെ പോയിന്റ് പട്ടികയിൽ റയൽ ഒന്നാമതെത്തി.

68-ആം മിനിറ്റിലും ഇഞ്ചുറി ടൈമിലുമാണ് (90+2) താരം ഗോൾ ക​ണ്ടെത്തിയത്. കരിയറിലെ ആദ്യ എൽ-ക്ലാസിക്കോ പോരാട്ടത്തിൽ തന്നെ കളിയിലെ താരമായി മിന്നിക്കുകയാണ് ബെല്ലിങ്ഹാം. സീസണിൽ ലീഗ് ടോപ് സ്കോററായി ബാഴ്സയുടെ തട്ടകത്തിലെത്തിയ താരം ഗോൾനേട്ടം 16 മത്സരങ്ങളിൽ 14 ആക്കി ഉയർത്തി.

ഇൽകായ് ഗുണ്ടോഗനാണ് ബാഴ്സലോണക്ക് വേണ്ടി ആശ്വാസ ഗോളടിച്ചത്. ആറാം മിനിറ്റിൽ ഗുണ്ടോഗാന്റെ ഗോളിലൂടെ ബാഴ്സയായിരുന്നു ലീഡെടുത്തതും. മത്സരത്തിൽ ആധിപത്യം പുലർത്തിയ ബാഴ്സക്ക് പക്ഷെ മൂന്ന് ഷോട്ടുകൾ മാത്രമാണ് റയൽ ഗോൾവല ലക്ഷ്യമാക്കി പായിക്കാൻ സാധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Jude Bellingham's Wonder Goal Secures El Clasico Victory for Real Madrid Against Barcelona
Next Story