Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജൂഡ് ബെല്ലിങ്ഹാം ഇനി...

ജൂഡ് ബെല്ലിങ്ഹാം ഇനി റയൽ മാഡ്രിഡിൽ; ആറു വർഷത്തെ കരാർ

text_fields
bookmark_border
ജൂഡ് ബെല്ലിങ്ഹാം ഇനി റയൽ മാഡ്രിഡിൽ; ആറു വർഷത്തെ കരാർ
cancel

ഇംഗ്ലീഷ് യുവ മിഡ്ഫീൽഡർ ജൂഡ് ബെല്ലിങ്ഹാം ഇനി റയൽ മാഡ്രിഡിൽ. ജർമൻ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടിൽനിന്നാണ് ആറ് വർഷത്തെ കരാറിൽ 19കാരൻ സ്​പെയിനിലെത്തുന്നത്. 103 ദശലക്ഷം യൂറോയാണ് താരത്തിനായി റയൽ ചെലവിട്ടത്.

റയൽ മാഡ്രിഡും ബൊറൂസിയ ഡോട്ട്മുണ്ടും ജൂഡ് ബെല്ലിങ്ഹാമിന്റെ ട്രാൻസ്ഫറിൽ ധാരണയിലെത്തിയതായും അടുത്ത ആറു സീസണിൽ താരം ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും റയൽ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. നാളെ ഉച്ചക്ക് 12 മണിയോടെ താരത്തെ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കുമെന്നും ശേഷം മാധ്യമങ്ങളെ കാണുമെന്നും ക്ലബ് അധികൃതർ അറിയിച്ചു.

2020ൽ ബെർമിങ്ഹാം സിറ്റിയിൽനിന്ന് ഡോട്ട്മുണ്ടിലെത്തിയ ബെല്ലിങ്ഹാം സീസണിൽ തകർപ്പൻ ഫോമിലായിരുന്നു. ബുണ്ടസ്‍ലീഗയിൽ സീസണിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും ബെല്ലിങ്ഹാം ആയിരുന്നു. ക്ലബിനായി 92 മത്സരങ്ങളിൽ ജഴ്സിയണിഞ്ഞ് 12 ഗോളുകളും നേടിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridJude bellingham
News Summary - Jude Bellingham now at Real Madrid; Six year contract
Next Story