Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസ്സിയെ പിടിച്ചു...

മെസ്സിയെ പിടിച്ചു നിർത്താനായി ക്ലബ്​ പ്രസിഡൻറ് ബർത്തോമിയോ​ രാജിക്കൊരുങ്ങിയെന്ന്​

text_fields
bookmark_border
മെസ്സിയെ പിടിച്ചു നിർത്താനായി ക്ലബ്​ പ്രസിഡൻറ് ബർത്തോമിയോ​ രാജിക്കൊരുങ്ങിയെന്ന്​
cancel

ബാഴ്​സലോണ: പ്രിയതാരം ലയണൽ മെസ്സി ക്ലബ്​ വിടുന്നതായ വാർത്ത കാറ്റലൻ കരുത്തരായ ബാഴ്​സലോണയുടെ ആരാധകർ ഇടിത്തീ പോലെയാണ്​ കേട്ടത്​​. എന്നാൽ അഭ്യൂഹങ്ങൾക്കിടെ ക്ലബ്​ പ്രസിഡൻറ്​ ജോസഫ്​ മരിയ ബർത്തോമിയോ രാജി സന്നദ്ധത അറിയിച്ചതായാണ്​ റിപ്പോർട്ടുകൾ.

മെസ്സി ക്ലബ്​ വിടുന്നതായുള്ള വാർത്തകൾ പുറത്തുവിട്ട ടി.വൈ.സി സ്​പോർട്​സ്​ തന്നെതാണ്​ ബർത്തോമിയോ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്​ ചെയ്യുന്നത്​. ബർത്തോമിയോയിമായി അസ്വാരസ്യത്തിലായതിനെത്തുടർന്നാണ്​ മെസ്സി ഇടഞ്ഞ്​ നിൽക്കുന്നത്​. ബർത്തോമിയോ മാറിയാൽ താരം ക്ലബിൽ തുടരാനാണ്​ സാധ്യത. മെസ്സിക്കായി ബർത്തോമിയോക്കൊപ്പം മറ്റ്​ ചില ബോർഡ്​ അംഗങ്ങളും രാജിക്കൊരുങ്ങി.

ചാമ്പ്യൻസ്​ ലീഗിൽ ബയേൺ മ്യൂണിക്കിനോട്​ 8-2ന്​ നാണം കെട്ട തോൽവി വഴങ്ങിയതിന്​ തൊട്ടുപിന്നാലെ മെസ്സി ടീം വി​ട്ടേക്കുമെന്ന്​ വാർത്തകൾ പരന്നിരു​ന്നു. എന്നാൽ അപ്പോൾ അത്​ നിഷേധിച്ച്​ ബർത്തോമിയോ തന്നെ രംഗത്തെത്തി. അദ്ദേഹത്തിന്​ ബാഴ്​സലോണയിൽ തന്നെ കരിയർ അവസാനിപ്പിക്കാനാണ്​ താൽപര്യമെന്ന്​ ബർ​േതാമിയോ ബാഴ്​സ ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു. ​


'പുതിയ കോച്ചായ റൊണാൾഡ്​ കോമാൻെറ പദ്ധതികളുടെ തൂൺ തന്നെ മെസ്സിയാണ്​. അദ്ദേഹത്തിന്​ 2021 വരെ കരാറുണ്ട്​. ഞാൻ അദ്ദേഹവുമായി നിരന്തരം സംസാരിക്കാറുണ്ട്​. പുതിയ കോച്ച്​ തയാറാക്കുന്ന പദ്ധതിയിലെ റോളിനെ കുറിച്ച്​ അദ്ദേഹത്തിന്​ നല്ല ബോധ്യമുണ്ട്​. നിലവിലെ സാഹചര്യത്തിൽ നമ്മൾ നിരാശയിലാണെങ്കിലും ഭാവിയിൽ വൻ പ്രതീക്ഷയുണ്ട്' ബർത്തലോമിയോ പറഞ്ഞു​.

ബുധനാഴ്​ച രാത്രിയാണ്​ ക്ലബ്​ വിടാൻ മെസ്സ്​ താൽപര്യം അറിയിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നത്​. കരാർ അവസാനിപ്പിക്കുകയാണ്​ എന്നറിയിച്ച്​ താരം കത്തു നൽകിയതായി ക്ലബ്​ സ്​ഥിരീകരിക്കുകയായിരുന്നു. അടുത്ത ജൂലൈ വരെ കരാർ നിലവിലുണ്ടെങ്കിലും എപ്പോൾ വേ​ണമെങ്കിലും ടീം വിടാമെന്ന നിബന്ധന കരാറിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiJosep Maria BartomeuFC Barcelona
Next Story