Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightതാ​ര​പ്പ​ട​യു​മാ​യി...

താ​ര​പ്പ​ട​യു​മാ​യി മൗ​റീ​ന്യോ​യും റ​യ​ലും ക​ളി തു​ട​ങ്ങു​ന്നു; സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ ആ​ദ്യ അ​ങ്കം ഇ​ന്ന്

text_fields
bookmark_border
Real Madrid players Kylian Mbappe, Vinicius Jr, Jude Bellingham La Liga
cancel
camera_alt

റ​യ​ൽ മ​ഡ്രി​ഡി​ന്റെ വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, ജൂ​ഡ് ബെ​ല്ലി​ങ്ഹാം, കി​ലി​യ​ൻ എം​ബാ​പ്പെ എ​ന്നി​വ​ർ

മ​ഡ്രി​ഡ്: ഒ​രു കോ​ള​ത്തി​ലും ഒ​തു​ക്കാ​നാ​വാ​ത്ത പ​രി​ശീ​ല​ക​ൻ. ഒ​റ്റ വി​ശേ​ഷ​ണ​ത്തി​ലോ, ഫു​ട്ബാ​ൾ ടാ​ക്റ്റി​ക്കു​ക​ളു​ടെ ഏ​തെ​ങ്കി​ലും റൂ​ൾ ബു​ക്കി​ലോ പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​ത്ത ത​ന്ത്ര​ജ്ഞ​ൻ. ഫു​ട്ബാ​ൾ ആ​രാ​ധ​ക​ർ​ക്കും താ​ര​ങ്ങ​ൾ​ക്കും മാ​നേ​ജ്മെ​ന്റി​നും ഡ്ര​സ്സി​ങ് റൂ​മി​ലെ​യും ട​ച്ച് ലൈ​നി​ലെ​യും ഒ​റ്റ​യാ​നാ​ണ് കോ​ച്ച് ഹൊ​സെ മൗ​റീ​ന്യോ. ‘ദ ​സ്​​പെ​ഷ​ൽ വ​ൺ’ എ​ന്ന വി​ളി​പ്പേ​രു​പോ​ലെ​ത്ത​ന്നെ ക്ല​ബ് ഫു​ട്ബാ​ളി​ലെ സ്​​പെ​ഷ​ലാ​യ പോ​ർ​ചു​ഗീ​സ് മു​ടി​ചൂ​ടാ​മ​ന്ന​ൻ.

ഇ​ട​വേ​ള​ക്കു ശേ​ഷം ​യൂ​റോ​പ്പി​ലെ ടോ​പ് ട​യ​ർ ലീ​ഗ് ഫു​ട്ബാ​ൾ പോ​രാ​ട്ട​ത്തി​ന്റെ മൈ​താ​ന​മ​ധ്യ​ത്തി​ൽ മൗ​റീ​ന്യോ​യെ​ത്തു​മ്പോ​ൾ റ​യ​ൽ മ​ഡ്രി​ഡ് പ്ര​തീ​ക്ഷ​ക​ൾ​ക്കും ഏ​റെ മു​ക​ളി​ലാ​ണ്. എ​ട്ടു വ​ർ​ഷം മു​മ്പ് മാ​ഞ്ച​സ്റ്റ​ർ യു​നൈ​റ്റ​ഡി​നോ​ട് ബൈ ​പ​റ​ഞ്ഞി​റ​ങ്ങി​യ ശേ​ഷം ടോ​ട്ട​ൻ​ഹാം, എ.​എ​സ് റോ​മ, ഫെ​ന​ർ​ബാ​ഷെ, ബെ​ൻ​ഫി​ക തു​ട​ങ്ങി​യ പ​ല ക്ല​ബു​ക​ളി​ലും ലീ​ഗു​ക​ളി​ലു​മാ​യി വ​ട്ടം​ക​റ​ങ്ങി​യ മൗ​റീ​ന്യോ 63ാം വ​യ​സ്സി​ൽ വീ​ണ്ടും റ​യ​ൽ മ​ഡ്രി​ഡി​നൊ​പ്പം ചേ​രു​മ്പോ​ൾ കാ​ൽ​പ​ന്ത് മൈ​താ​നി​യി​ൽ വീ​ണ്ടും താ​ര​സം​ഗ​മ​മാ​വു​ന്നു.

യു​ദ്ധ​ക്ക​ള​ത്തി​ലേ​ക്കി​റ​ങ്ങും മു​മ്പ് ആ​യു​ധ​ങ്ങ​ൾ ​രാ​കി​മി​നു​ക്കി​യെ​ടു​ത്ത പ​ട​യാ​ളി​യു​ടെ ശ​രീ​ര​ഭാ​ഷ​യി​ലാ​ണ് കോ​ച്ച് മൗ​റീ​ന്യോ റ​യ​ൽ ജ​ഴ്സി​യി​ലെ ആ​ദ്യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നാ​യി വെ​ള്ളി​യാ​ഴ്ച​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​ങ്ങ​ളി​ലാ​യി അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ൽ ക​ർ​ശ​ന ചി​ട്ട​യി​ൽ പൂ​ർ​ത്തി​യാ​ക്കി പ​രി​ശീ​ല​ന സെ​ഷ​നു ശേ​ഷം റ​യ​ൽ മ​ഡ്രി​ഡ് പോ​ർ​ക്ക​ള​ത്തി​ലി​റ​ങ്ങു​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ റ​യ​ൽ മ​ഡ്രി​ഡ് എ​സ്പാ​ന്യോ​ളി​നെ നേ​രി​ടു​മ്പോ​ൾ കോ​ച്ചി​നും ടീ​മി​നും ഇ​ത് സീ​സ​ൺ ടേ​ക് ഓ​ഫ്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ കോ​ച്ച് ത​ന്റെ ന​യം പ്ര​ഖ്യാ​പി​ച്ച​ത് ഇ​ങ്ങ​നെ. ടീ​മി​നോ​ടും മ​ത്സ​ര​ത്തോ​ടു​മു​ള്ള ഉ​റ​ച്ച പ്ര​തി​ബ​ദ്ധ​ത, തീ​ക്ഷ്ണ​മാ​യ പോ​രാ​ട്ട​വീ​ര്യം, മാ​ച്ച് ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ധം ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ നി​രാ​ശ​പ്പെ​ട്ട് ക​ല​ഹി​ക്കു​ന്ന ക​ളി​ക്കാ​രെ വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല. സ്വ​ന്തം പ​ട​യാ​ളി​​ക​ളോ​ടും, എ​തി​രാ​ളി​ക​ളോ​ടു​മു​ള്ള കോ​ച്ചി​ന്റെ യു​ദ്ധ പ്ര​ഖ്യാ​പ​ന​ത്തി​ൽ​ത​ന്നെ​യു​ണ്ട് കാ​ര്യ​ങ്ങ​ൾ. ക​ഴി​ഞ്ഞ​യാ​ഴ്ച കി​ക്കോ​ഫ് കു​റി​ച്ച സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ മ​ഡ്രി​ഡ് ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ൾ ക​ണ്ണു​ക​ളെ​ല്ലാം കു​മ്മാ​യ​വ​ര​ക്കു പു​റ​ത്തെ കാ​വ​ൽ​ക്കാ​ര​ൻ കോ​ച്ച് മൗ​റീ​ന്യോ​യി​ലേ​ക്കാ​വും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ 40 മി​നി​റ്റോ​ള​മാ​ണ് മൗ​റീ​ന്യോ സം​സാ​രി​ച്ച​ത്. ട്രോ​ഫി​ക​ളി​ല്ലാ​തെ ഉ​ല​ഞ്ഞ സീ​സ​ണു​ക​ൾ​ക്കൊ​ടു​വി​ൽ ടീ​മി​ന് വി​ജ​യം ന​ൽ​കാ​ൻ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​റ​ങ്ങി​യ പ​രി​ശീ​ല​ക​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യം ഓ​രോ വാ​ക്കി​ലു​മു​ണ്ടാ​യി​രു​ന്നു.

താ​രാ​രാ​ധ​ന​യ​ല്ല; കൂ​ട്ടു​ത്ത​ര​വാ​ദി​ത്തം

കി​ലി​യ​ൻ എം​ബാ​പ്പെ, വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, ജൂ​ഡ് ബെ​ല്ലി​ങ്ഹാം തു​ട​ങ്ങി ഓ​രോ​രു​ത്ത​ർ വ​ൻ​താ​ര​ങ്ങ​ളാ​യി മാ​റി​യ നി​ര​യി​ൽ ക​ളി​ക്കാ​ർ​ക്കി​ട​യി​ൽ വ​ലു​പ്പ​ച്ചെ​റു​പ്പ​മി​ല്ലെ​ന്നാ​ണ് കോ​ച്ചി​ന്റെ പ്ര​ഖ്യാ​പ​നം. ടീം ​വി​ജ​യം​ത​ന്നെ പ്ര​ധാ​നം, വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ൾ ര​ണ്ടാ​മ​തു മാ​ത്രം.

‘‘ടീം ​എ​ന്ന വി​കാ​ര​മാ​ണ് ഒ​ന്നാ​മാ​ത്. വ്യ​ക്തി​ഗ​ത കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് മാ​ത്രം. നാ​ളെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​യാ​ണ്. 15 പേ​രു​മാ​യി ഒ​രു മ​ത്സ​രം ആ​രം​ഭി​ക്കാ​നാ​വി​ല്ലെ​ന്ന​ത് സ​ത്യ​മാ​ണ്. അ​തു​കൊ​ണ്ട് ഞാ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച ടീ​മി​ൽ ഇ​ടം പി​ടി​ക്കു​ന്ന​തി​ന് ക​ളി​ക്കാ​ർ ക​ഠി​നാ​​ധ്വാ​നം ചെ​​​യ്യേ​ണ്ടി​വ​രും. എ​ളു​പ്പ​മു​ള്ള തീ​രു​മാ​ന​മ​ല്ല, ക​ടു​ത്ത തീ​രു​മാ​നാ​ണ് എ​നി​ക്കി​ഷ്ടം’’ -ഒ​രു ഹെ​ഡ്മാ​സ്റ്റ​റു​ടെ കാ​ർ​ക്ക​ശ്യ​ത്തോ​ടെ മൗ​റീ​ന്യോ പ​റ​യു​ന്നു.

ലോ​കോ​ത്ത​ര താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച് മു​ന്നേ​റ്റ നി​ര​യി​ലെ​ത്തു​മ്പോ​ൾ അ​വ​രെ എ​ങ്ങ​നെ ക​ളി​പ്പി​ക്കു​മെ​ന്ന ആ​ശ​ങ്ക​യും കോ​ച്ച് മ​റ​ച്ചു​വെ​ക്കാ​തെ പ​റ​യു​ന്നു.

‘ബ്ര​സീ​ൽ വി​നി​യെ​യും, ഫ്രാ​ൻ​സ് എം​ബാ​പ്പെ​യെ​യും, ഇം​ഗ്ല​ണ്ട് ബെ​ല്ലി​ങ്ഹാ​മി​നെ​യും ക​ളി​പ്പി​ക്കു​ന്ന​തു പോ​ലെ, എ​നി​ക്ക് അ​വ​രെ ഓ​രോ​രു​ത്ത​രെ ചു​റ്റി​പ്പ​റ്റി​യും ടീ​മി​നെ ഒ​രു​ക്കാ​നാ​വി​ല്ല. മൂ​വ​ർ​ക്കും ​പൊ​സി​ഷ​നൊ​രു​ക്കു​ക ബു​ദ്ധി​മു​ട്ടാ​ണ്. എങ്കിലും അവർ​ക്കായൊരു പെർഫെക്ട് പ്ലാനുണ്ട്’ -മൗ​റീ​ന്യോ പ​റ​യു​ന്നു. ടീ​മി​​ലെ താ​ര​യു​ദ്ധ​വും താ​ര​ത്തി​ള​ക്ക​വും മു​ത​ൽ ക​ളി​ക്കാ​രു​ടെ ഈ​ഗോ​യും പ്ര​തി​ഭാ ധാ​രാ​ളി​ത്ത​വു​മെ​ല്ലാം ചൂ​ട​ൻ കോ​ച്ച് എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന​തി​നെ ആ​ശ്ര​യി​ച്ചി​രി​ക്കും റ​യ​ലി​ന്റെ സീ​സ​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real MadridVINICIUS JRJose MourinhoJude bellinghamKylian MbappeLa Liga
News Summary - Jose Mourinho Begins La Liga Campaign as Real Madrid Manager Against Espanyol
Next Story