
മൂന്നാം തോൽവിയുടെ നടുക്കത്തിൽ ഹോട്സ്പർ; ചെൽസിയിൽ ടുച്ചെലിന് രണ്ടാം വിജയം
text_fields
ലണ്ടൻ: പ്രിമിയർ ലീഗിൽ തുടർച്ചയായ മൂന്നാം കളി തോറ്റ് ടോട്ടൻഹാം ഹോട്സ്പർ. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ക്ലബുകളിലൊന്നിൽനിന്ന് പുതിയ തട്ടകം തേടിയെത്തിയ തോമസ് ടുച്ചൽ മൂന്നാംവട്ടം പരിശീലക കുപ്പായമിട്ട ചെൽസിക്കു മുമ്പിലാണ് ഹോട്സ്പർ ഏകപക്ഷീയമായ ഒരു ഗോളിന് തോൽവി വാങ്ങിയത്. ജയത്തോടെ ചെൽസി പ്രിമിയർ ലീഗ് പോയിൻറ് പട്ടികയിൽ ആറാം സ്ഥാനത്തേക്കു കയറി. ടിമോ വെർണറെ ഹോട്സ്പർ താരം എറിക് ഡയർ മറിച്ചിട്ടതിന് ലഭിച്ച പെനാൽറ്റി ഗോളാക്കിമാറ്റി ജൊർജീഞ്ഞോയാണ് ചെൽസിക്ക് ഏക ഗോളും അർഹിച്ച ജയവും നൽകിയത്. ഫ്രാങ്ക് ലംപാർഡിെൻറ പകരക്കാരനായി ടീമിലെത്തിയ ടുച്ചെൽ പരിശീലിപ്പിച്ച മൂന്നു മത്സരങ്ങളിൽ ഇതോടെ ചെൽസിക്ക് രണ്ടു ജയവൂം ഒരു സമനിലയുമായി- ഏഴു പോയിൻറ് സമ്പാദ്യം.
മറുവശത്ത്, ഹോസെ മൊറീഞ്ഞോക്കും ഹോട്സ്പറിനും ഇത് തുടർച്ചയായ മൂന്നാം തോൽവിയാണ്. കിങ് മേക്കർ ഹാരി കെയിൻ പുറത്തിരുന്ന കളിയിൽ കാർലോസ് വിനീഷ്യസ് സൃഷ്ടിച്ച ഏക ഗോളവസരെമാഴികെ എല്ലാം നിരാശപ്പെടുത്തുന്നതായി. ടീമിനെ നിർണായക ഘട്ടങ്ങളിൽ സഹായിക്കുന്ന കൊറിയൻ താരം സൺ ഹ്യൂങ് മിന്നും ഇന്നലെ മോശം പ്രകടനവുമായി പിറകിലായി. 2012നു ശേഷം ആദ്യമായാണ് ടോട്ടൻഹാം തുടർച്ചയായ മൂന്നു കളികൾ തോൽക്കുന്നത്. അവസാന അഞ്ചുകളികളിൽ നാലെണ്ണം തോറ്റ ടീമിന് തിരിച്ചുവരാൻ ഇനി ഏറെ വിയർപ്പൊഴുക്കേണ്ടിവരും. ഞായറാഴ്ച ബ്രോംവിച്ച് അൽബിയോണുമായാണ് ടോട്ടൻഹാമിെൻറ അടുത്ത മത്സരം. പോയിൻറ് നിലയിൽ എട്ടാമതാണ് ടീം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
