Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെസിയുടെ മടക്കം...

മെസിയുടെ മടക്കം വിശദീകരിക്കാൻ വാർത്തസമ്മേളനം വിളിച്ച്​ ബാഴ്​സ പ്രസിഡന്‍റ്​

text_fields
bookmark_border
മെസിയുടെ മടക്കം വിശദീകരിക്കാൻ വാർത്തസമ്മേളനം വിളിച്ച്​ ബാഴ്​സ പ്രസിഡന്‍റ്​
cancel

ബാഴ്​സലോണ: ലയണൽ മെസി ഇനി ടീമിലുണ്ടാവില്ലെന്ന്​ പ്രഖ്യാപിച്ചതിന്​ പിന്നാലെ ഇക്കാര്യം വിശദീകരിക്കാൻ വാർത്ത സമ്മേളനം വിളിച്ച്​ ബാഴ്​സലോണ പ്രസിഡന്‍റ്​ ജൊവാൻ ലാപോർട്ട. വെള്ളിയാഴ്ച രാവിലെ സ്​പെയിൻ സമയം 11 മണിക്കായിരിക്കും വാർത്തസമ്മേളനം. മെസി ടീം വിടുന്നത്​ കടുത്ത പ്രതിന്ധിയിലേക്കാണ്​ ബാഴ്​സയെ തള്ളിവിട്ടിരിക്കുന്നത്​. ഇത്​ കൂടി മനസിലാക്കിയാണ്​ ബാഴ്​സ പ്രസിഡന്‍റിന്‍റെ നടപടി. ആരാധകരോട്​ മെസിയുടെ പിന്മാറ്റം എങ്ങനെയാവും അദ്ദേഹം വിശദീകരിക്കുകയെന്നാണ്​ എല്ലാവരും ഉറ്റുനോക്കുന്നത്​.

മെസി ഇനി ക്ലബിലുണ്ടാവില്ലെന്ന്​ ബാഴ്​സലോണ പ്രഖ്യാപിച്ചതിന്​ പിന്നാലെ പല തരത്തിലുമുള്ള അഭ്യൂഹങ്ങൾ പുറത്ത്​ വന്നിരുന്നു​. ഇക്കാര്യത്തിൽ കൂടി വ്യക്​തത വരുത്താനുള്ള ബാധ്യത ബാഴ്​സലോണക്കുണ്ട്​. ഇതു കൂടി മുന്നിൽ കണ്ടാണ്​ ബാഴ്​സ പ്രസിഡന്‍റിന്‍റെ വാർത്തസമ്മേളനം.

മെസിയുടെ കരാറുമായി ബന്ധപ്പെട്ട്​ പ്രതികരണങ്ങൾ നടത്താൻ ബാഴ്​സലോണ പ്രസിഡന്‍റ്​ ഒരിക്കലും മടികാണിച്ചിരുന്നില്ല. ഒരു മാസത്തിന്​ മുമ്പ്​ വരെ 10 ദിവസത്തിനകം മെസിയുമായി കരാറുണ്ടാക്കുമെന്നായിരുന്നു അദ്ദേഹം​ അവകാശപ്പെട്ടത്​. എന്നാൽ, കഴിഞ്ഞ ദിവസം മെസി ഇനി ക്ലബിലുണ്ടാവില്ലെന്ന്​ നാടകീയമായി ബാഴ്​സലോണ പ്രഖ്യാപിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiJoan Laporta
News Summary - Joan Laporta to address Lionel Messi's Barcelona exit in press conference
Next Story