Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബാല്യകാല ഹീറോക്ക്​...

ബാല്യകാല ഹീറോക്ക്​ 'വെൽക്കം ഗിഫ്​റ്റ്​'​; റൊണാൾഡോയുടെ ഗോൾ ആഘോഷം അനുകരിച്ച്​ ലിൻഗാർഡ്​

text_fields
bookmark_border
jesse lingard
cancel

ലണ്ടൻ: യൂറോ കപ്പ്​ ഫൈനലിന്​ ശേഷം വെംബ്ലി സ്​റ്റേഡിയത്തിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട്​ അൻഡോറയെ 4-0ത്തിന്​ തോൽപിച്ചിരുന്നു. ലോകകപ്പ്​ യോഗ്യത റൗണ്ട്​ മത്സരത്തിൽ ഇരട്ടഗോൾ നേടിയ ജെസി ലിൻഗാർഡ് ആയിരുന്നു മത്സരത്തിലെ താരം.

എന്നാൽ മത്സരത്തിനിടെ മാഞ്ചസ്റ്റർ യു​ൈനറ്റഡിലെ തന്‍റെ സഹതാരമായി വരുന്ന ബാല്യകാല ഹീറോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ ആഘോഷം അനു​കരിച്ച് ലിൻഗാർഡിന്‍റെ ചിത്രങ്ങളാണ്​ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ കൈയ്യടി നേടുന്നത്​. ഗോൾ നേടിയ ശേഷം ഉയർന്നുചാടിയുള്ള റൊണാൾഡോയുടെ ട്രേഡ്​മാർക്ക്​ ഗോൾ ആഘോഷമാണ്​ ലിൻഗാർഡ്​ പകർത്തിയത്​. തന്‍റെ വക 'ജെലിങ്​സ്​' ചിഹ്നം കൂടി ചേർത്തായിരുന്നു ലിൻഗാർഡിന്‍റെ പ്രകടനം.

നിരവധി ആരാധകർ ലിൻഗാർഡിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചു. യുവന്‍റ്​സ്​ വിട്ട്​ റൊണാൾഡോ ഓൾഡ്​ട്രാഫോഡിലേക്ക്​ തിരിച്ചുവരുന്ന സന്തോഷം പങ്കുവെച്ച ലിൻഗാർഡിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു.​ റൊണാൾഡോക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രമായിരുന്നു അന്ന്​ താരം പങ്കുവെച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cristiano ronaldoGoal CelebrationJesse LingardManchester United FC
News Summary - Jesse Lingard copied Ronaldo's epic celebration as welcome gift
Next Story