Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജയം മാറിമറിഞ്ഞ്​ ​പ്രിമിയർ ലീഗ്​; തരംതാഴ്​ത്തൽ ഭീഷണിയിലിരുന്ന വെസ്റ്റ്​ഹാം ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത തൊടുമോ?
cancel
Homechevron_rightSportschevron_rightFootballchevron_rightജയം മാറിമറിഞ്ഞ്​...

ജയം മാറിമറിഞ്ഞ്​ ​പ്രിമിയർ ലീഗ്​; തരംതാഴ്​ത്തൽ ഭീഷണിയിലിരുന്ന വെസ്റ്റ്​ഹാം ചാമ്പ്യൻസ്​ ലീഗ്​ യോഗ്യത തൊടുമോ?

text_fields
bookmark_border

ലണ്ടൻ: നിലവിലെ ചാമ്പ്യൻമാർ സ്വന്തം കളിമുറ്റത്ത്​ തോറ്റുതോറ്റ്​ നാണക്കേടിന്‍റെ പര്യായമായി മാറുകയും ​േടാട്ടൻഹാമും ആഴ്​സണലും ഉൾ​െപടെ ഏറെ പിറകിലാകുകയും ​ചെയ്​ത പ്രിമിയർ ലീഗിൽ വലിയ വിജയങ്ങളുമായി കുതിപ്പു തുടർന്ന്​ ഇത്തിരി കുഞ്ഞന്മാർ. വെസ്റ്റ്​ഹാമാണ്​ ഇത്തവണ വമ്പന്മാരെ ഞെട്ടിച്ച്​ ആദ്യ നാലിലേക്ക്​ അതിവേഗം ചുവടുവെക്കുന്നവരിൽ മുന്നിൽ.

തോൽവികളിൽനിന്ന്​ തോൽവികളിലേക്ക്​ കൂപുകുത്തിയ കഴിഞ്ഞ സീസൺ അവസാനിക്കുംമുമ്പ്​ അവസാനം ആഴ്​സണലിനോടും തോറ്റ്​ മടങ്ങിയ വെസ്റ്റ്​ഹാം പിന്നീട്​ ​ആവേശകരമായ തിരിച്ചുവരവാണ്​ കാഴ്ചവെച്ചത്​. അതിനു ശേഷം 34 കളികൾ പൂർത്തിയാക്കിയ ടീം ഇതുവരെ നേടിയത്​ 60 പോയിന്‍റ്​. ടോട്ടൻഹാം, ലിവർപൂൾ, എവർടൺ തുടങ്ങി ആഴ്​സണൽ വരെയെത്തിനിൽ​ക്കുന്ന വമ്പന്മാരെ പിറകിലാക്കി പട്ടികയിൽ അഞ്ചാം സ്​ഥാനത്തും.

തിങ്കളാഴ്ച മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു വട്ടം ലീഡ്സ്​ വല കുലുക്കി വീണ്ടും ജയമുറപ്പിച്ച വെസ്റ്റ്​ഹാമിന്​ ഇനിയുള്ള കളികൾ കൂടി പിടിക്കാനായാൽ നീണ്ട കാത്തിരിപ്പിനു ശേഷം ചാമ്പ്യൻസ്​ ലീഗ്​ കളിക്കാം. 21ാം മിനിറ്റിൽ ജെസ്സി ലിൻഗാർഡായിരുന്നു ആദ്യം ഗോൾ നേടിയത്​. ഏഴു മിനിറ്റ്​ കഴിഞ്ഞ്​ ഡോസണും സ്​കോർ ചെയ്​തു. ഇതോടെ വെസ്റ്റ്​ഹാം 2-0ന്‍റെ ജയം ഉറപ്പാക്കി.

കഴിഞ്ഞ സീസണിൽ പിറകിലായിപ്പോയതിന്‍റെ ക്ഷീണം ഇത്തവണ കളിച്ചുതീർക്കാൻ തീരുമാന​െമടുത്ത ലീഡ്​സിന്​ ഇനിയുള്ള 11 കളികളിൽ പ്രകടനം ഇതിലേറെ മെച്ചപ്പെടുത്താനായാൽ ലെസ്റ്റർ, യുനൈറ്റഡ്​, ചെൽസി ടീമുകളി​െലാരാളെ കടന്ന്​ ആദ്യ നാലിലെത്താമെന്ന്​ സ്വപ്​നം കാണാം. പക്ഷേ, അടുത്ത മത്സരം കരുത്തരായ ചെൽസിക്കെതിരെയാണ്​.

ഇന്നലെ മറ്റു കളിയിൽ ചെൽസി ഏകപക്ഷീയമായ രണ്ടു ഗോളി​ന്​ എവർടണെ വീഴ്​ത്തി. ഗോഡ്​ഫ്രേ 31ാം മിനിറ്റിൽ സ്വന്തം വലയിലെത്തിച്ച ശേഷം ജൊർജീഞ്ഞോയാണ്​ നീലക്കുപ്പായക്കാർക്ക്​ ലീഡും വിജയവും സമ്മാനിച്ചത്​.

65 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമത്​ തുടരുന്ന ലീഗിൽ പോയിന്‍റിൽ അർധ ​ശതകം പൂർത്തിയാക്കി ചെൽസി നാലാമതുണ്ട്​. യുനൈറ്റഡിന്​ 54ഉം ലെസ്റ്ററിന്​ 53ഉം പോയിന്‍റുണ്ട്​. അഞ്ചാമതുള്ള വെസ്റ്റ്​ഹാമിന്​ 48 ആണ്​ പോയിന്‍റ്​. എവർൺ, ടോട്ടൻഹാം ടീമുകൾ യഥാക്രമം ഓരോ 46, 45 പോയിന്‍റുമായി ആറ്​, ഏഴ്​ സ്​ഥാനങ്ങളിലാണ്​.43 പോയിന്‍റുള്ള ലിവർപൂൾ എട്ടാമതുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West HamPrimier Leaguewin over Leeds
News Summary - Jesse Lingard and Craig Dawson keep West Ham’s top-four hopes alive with win against Leeds
Next Story