Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'ഇടഞ്ഞ കൊമ്പനെ...

'ഇടഞ്ഞ കൊമ്പനെ കൺനിറ​യെ കണ്ടോളൂ'; ഒരാൾ കുറഞ്ഞിട്ടും ജാംഷഡ്​പൂരിനെ മലർത്തിയടിച്ച്​ ബ്ലാസ്​റ്റേഴ്​സ്​

text_fields
bookmark_border
ഇടഞ്ഞ കൊമ്പനെ കൺനിറ​യെ കണ്ടോളൂ; ഒരാൾ കുറഞ്ഞിട്ടും ജാംഷഡ്​പൂരിനെ മലർത്തിയടിച്ച്​ ബ്ലാസ്​റ്റേഴ്​സ്​
cancel

ഇടഞ്ഞ കൊമ്പനെന്ന തങ്ങളുടെ പരസ്യവാചകം കേരള ബ്ലാസ്​റ്റേഴ്​സ്​ സീസണിലാദ്യമായി അന്വർത്ഥമാക്കി. ലാൽത്താരയെ ചുവപ്പ്​കാർഡിൽ നഷ്​ടമായിട്ടും തളരാതെ കുതിച്ച കൊമ്പൻമാർ ജാംഷഡ്​പൂരിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക്​ മലർത്തിയടിക്കുകയായിരുന്നു. ഇരട്ടഗോളുമായി കളംനിറഞ്ഞ ജോർഡൻ മറേയാണ്​ മത്സരം കേരളതീരത്തോട്​ അടുപ്പിച്ചത്​.

മികച്ച അവസരങ്ങൾ സൃഷ്​ടിച്ചുകൊണ്ടാണ്​ ബ്ലാസ്​റ്റേഴ്​സ്​ തുടക്കം മുതൽ പന്തുതട്ടിയത്. പക്ഷേ അവസരങ്ങൾ ​ഗോളാക്കി മാറ്റുന്നതിൽ ബ്ലാസ്​റ്റേഴ്​സ്​ മുൻനിര പരാജയപ്പെട്ടു. 22ാം മിനുറ്റിൽ ബ്ലാസ്​റ്റേഴ്​സ്​ കാത്തിരുന്ന നിമിഷ​െമത്തി. ഫെക്കുണ്ടോ പെരേരയുടെ ഫ്രീകിക്കിന്​ തലവെച്ച്​ കോസ്റ്റ ബ്ലാസ്​റ്റേഴ്​സിനെ മുമ്പിലെത്തിച്ചു.


ബ്ലാസ്​റ്റേഴ്​സിന്‍റെ ആഹ്ലാദത്തിന്​ അധികം ആയുസ്സുണ്ടായില്ല. 36ാം മിനുറ്റിൽ വാൽസ്​കിസിലൂടെ ജാംഷഡ്​പൂർ ഒപ്പമെത്തി. 45ാം മിനുറ്റിൽ ബോക്​സിനുള്ളിൽ മാർക്​ ചെയ്യാതെ നിന്നിരുന്ന മുറേയുടെ ഹെഡർ ജാംഷഡ്​പൂരിന്‍റെ മലയാളി ഗോൾകീപ്പർ രഹനേഷ്​ തട്ടിയകറ്റി.

ഇതിനിടയിൽ പലകുറി ബ്ലാസ്​റ്റേഴ്​സ്​ കോച്ചിങ്​ സ്റ്റാഫും താരങ്ങളും മാച്ച്​ റഫറിയുമായി കൊമ്പുകോർത്തു. 66ാം മിനുറ്റിൽ രണ്ടാം മഞ്ഞക്കാർഡുമായി ലാൽതുവാര പുറത്തായതോടെ കളി കൈവിടുമെന്ന്​ തോന്നിച്ചെങ്കിലും കഠിനാധ്വാനത്തിലൂടെ ബ്ലാസ്​റ്റേഴ്​സ്​ മത്സരം വരുതിയിലാക്കി. 79ാം മിനുറ്റിൽ ഫെക്കുണ്ടോ പെരേര ഓടിയെടുത്ത്​ സൃഷ്​ടിച്ച മുന്നേറ്റം രഹനേഷിന്‍റെ കൈകളിൽ തട്ടി ബോക്​സിലേക്ക്​ വീണ പന്തിനെ മറേ ഗോളിലേക്ക്​ തിരിച്ചുവിടുകയായിരുന്നു.

മുന്നിലെത്തിയതോടെ ഉണർന്നുകളിച്ച ബ്ലാസ്​റ്റേഴ്​സ്​ 82ാം മിനുറ്റിൽ മൂന്നാംഗോളും നേടി. പെരേരയുടെ മുന്നേറ്റം രഹനേഷിന്‍റെ കൈകളിലുടക്കി വീണ്ടും മറേയുടെ കാലുകളിൽ. ഇത്തവണയും പിഴച്ചില്ല. ടീമിന്‍റെ മൂന്നാംഗോളും ത നേടി ​ബ്ലാസ്​റ്റേഴസ്​ ആരവങ്ങൾക്ക്​ തിരികൊളുത്തി. 84ാം മിനുറ്റിൽ വിൽകിൽസിലൂടെ ജാംഷഡ്​പൂർ രണ്ടാംഗോൾ നേടിയതോടെ ഉള്ളുകിടുങ്ങിയെങ്കിലും ഭീതിതമായതൊന്നും സംഭവിച്ചില്ല. അവസാനമിനുറ്റുകളിൽ സമനിലക്കായി പൊരുതിക്കളിച്ച ജാംഷഡ്​പൂരിനെ പിടിച്ചുകെട്ടിയ ബ്ലാസ്​റ്റേഴ്​സ്​ അർഹിച്ച ജയം മാറോടടക്കുകയായിരുന്നു.

സീസണിൽ പത്തുകളികളിൽ നിന്നും ബ്ലാസ്​റ്റേഴ്​​സിന്‍റെ രണ്ടാംജയമാണിത്​. പൊരുതി നേടിയ ഈ വിജയം വരും മത്സരങ്ങളിലും വിക്കുനക്കും കൂട്ടർക്കും​ ഉത്തേജനമാകും. ഉറപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters FCIsl 2020-21jordan murray
Next Story