
ആഞ്ചലോട്ടി വിളിച്ചു; ജയിംസ് റോഡിഗ്വസ് റയൽ വിട്ട് എവർട്ടണിൽ
text_fieldsലണ്ടൻ: റയൽ മാഡ്രിഡിൻെറ കൊളംബിയൻ സൂപ്പർതാരം ജയിംസ് റോഡിഗ്വസ് എവർട്ടണിൽ. 2014 ഫുട്ബാൾ ലോകകപ്പിലെ ടോപ് സ്കോററായ റോഡിഗ്വസിനെ 29 മില്യൺ ഡോളറിനാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടീമിലെത്തിച്ചത്.
2014ൽ മൊണോക്കോയിൽ നിന്നും റോഡിഗ്രസ് റയൽ മാഡ്രിഡിലെത്തിയപ്പോൾ ടീം കോച്ചായിരുന്ന കാർലോ അഞ്ചലോട്ടിയാണ് നിലവിൽ എവർട്ടൺ കോച്ച്. റയൽ മാഡ്രിനായി 85 മത്സരങ്ങളിൽ കളത്തിലിറങ്ങിയ റോഡിഗ്വസിന് അധിക സമയവും സൈഡ് ബെഞ്ചിലായിരുന്നു സ്ഥാനം.
ഇടക്കാലത്ത് ലോൺ അടിസ്ഥാനത്തിൽ ബയേൺ മ്യൂണിക്കിനായി കളിച്ചിരുന്ന 29കാരൻ ഏറെ പ്രതീക്ഷയോടെയാണ് എവർട്ടണിൽ പന്തുതട്ടാനെത്തുന്നത്. എവർട്ടൺ പോലെ ചരിത്ര പ്രാധാന്യമുള്ള ക്ലബ്ബിൽ കളിക്കുന്നതിലും തന്നെ നന്നായി അറിയുന്ന കോച്ചിന് കീഴിൽ പന്തുതട്ടുന്നതിലും ഏറെ സന്തോഷവാനാണെന്ന് റോഡിഗ്വസ് പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
