Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമൻസ് ലീഗില്‍ ഗോകുലത്തിന് സമനിലപ്പൂട്ട്

text_fields
bookmark_border
14ന് ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഹോപ്‌സ് എഫ്.സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം
വിമൻസ് ലീഗില്‍ ഗോകുലത്തിന് സമനിലപ്പൂട്ട്
cancel

കോഴിക്കോട്: ഇന്ത്യന്‍ വിമന്‍സ് ലീഗില്‍ നാലാം കിരീടം തേടിയിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് സമനിലത്തുടക്കം. കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന വിമന്‍സ് ലീഗ് ഉദ്ഘാടന മത്സരത്തില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സേതു എഫ്.സിയാണ് (0-0) മലബാറിയന്‍സിനെ സമനിലയില്‍ തളച്ചത്.

കളിയുടെ തുടക്കം മുതല്‍ ഗോകുലം ആക്രമണത്തെ കൃത്യമായി പ്രതിരോധിച്ച സേതു എഫ്.സി കൗണ്ടർ അറ്റാക്കുകളിലൂടെ ചില ഒറ്റപ്പെട്ട നീക്കങ്ങൾ മാത്രമാണ് നടത്തിയത്. രണ്ടാം പകുതിയില്‍ ഇരുടീമുകളും പ്രതിരോധം വിട്ട് ആക്രമണ ഫുട്‌ബാള്‍ പുറത്തെടുത്തെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകള്‍ തിരിച്ചടിയായി.

14ന് ഡല്‍ഹി അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഹോപ്‌സ് എഫ്.സിയുമായാണ് ഗോകുലത്തിന്റെ അടുത്ത മത്സരം. കഴിഞ്ഞ ആറു സീസണില്‍നിന്ന് വ്യത്യസ്തമായി ഹോം, എവേ മാതൃകയിലാണ് ഇത്തവണ മത്സരം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു സീസണിലും ഗോകുലം കേരളയായിരുന്നു ചാമ്പ്യന്മാര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IWL 2023-24: Gokulam Kerala Held to Goalless Draw by Sethu FC
Next Story