Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​മോ​ഹി​ച്ച​തെ​ല്ലാം...

​മോ​ഹി​ച്ച​തെ​ല്ലാം പി​ഴ​ച്ച് ഇ​റ്റ​ലി; പ​രി​ശീ​ല​ക​നാ​വാ​ൻ പി​ർ​ലോ​യു​മി​ല്ല

text_fields
bookmark_border
​മോ​ഹി​ച്ച​തെ​ല്ലാം പി​ഴ​ച്ച് ഇ​റ്റ​ലി; പ​രി​ശീ​ല​ക​നാ​വാ​ൻ പി​ർ​ലോ​യു​മി​ല്ല
cancel

റോം: ​ആ​ഗ്ര​ഹി​ച്ച പെ​പ് ഗ്വാ​ർ​ഡി​യോ​ള​യും കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യും ‘നോ’ ​പ​റ​ഞ്ഞ് മു​ങ്ങി​യ​പ്പോ​ൾ പ​ഴ​യ ഇ​തി​ഹാ​സ താ​രം ആ​ന്ദ്രെ പി​ർ​ലോ​യെ കോ​ച്ചാ​ക്കാ​നു​ള്ള ഇ​റ്റാ​ലി​യ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ന്റെ നീ​ക്ക​വും പാ​ളു​ന്നു. റ​ഷ്യ​ൻ ബെ​റ്റി​ങ് സ്ഥാ​പ​ന​മാ​യ ഫോ​ൺ​ബെ​റ്റു​മാ​യു​ള്ള പി​ർ​ലോ​യു​ടെ സ്​​പോ​ൺ​സ​ർ​ഷി​പ് ക​രാ​റും അം​ബാ​സ​ഡ​ർ പ​ദ​വി​യു​മാ​ണ് ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക​നാ​യി സ്ഥാ​ന​മേ​ൽ​ക്കു​ന്ന​തി​ന് തി​രി​ച്ച​ടി​യാ​വു​ന്ന​ത്. ​പെ​പ് ഗ്വാ​ർ​ഡി​യോ​ള​യും കാ​ർ​ലോ ആ​ഞ്ച​ലോ​ട്ടി​യും പി​ൻ​വാ​ങ്ങി​യ​തോ​ടെ​യാ​ണ് മു​ൻ താ​രം ആ​ന്ദ്രെ പി​ർ​ലോ​യു​ടെ പേ​ര് നി​ർ​ദേ​ശി​ച്ച​ത്. എ​ന്നാ​ൽ, പി​ന്നീ​ടാ​ണ് പി​ർ​ലോ​യു​ടെ നി​യ​മ​ന നീ​ക്ക​ത്തി​നെ​തി​രെ രാ​ജ്യ​ത്തി​ന​ക​ത്തു​നി​ന്ന് വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്.

റ​ഷ്യ​ൻ വാ​തു​വെ​പ്പ് ക​മ്പ​നി​യാ​യ ഫോ​ൺ ബെ​റ്റു​മാ​യു​ള്ള പി​ർ​ലോ​യു​ടെ വാ​ണി​ജ്യ അം​ബാ​സ​ഡ​ർ ക​രാ​റും മോ​സ്കോ​യി​ലേ​ക്കു​ള്ള യാ​ത്ര​യും ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ടീം ​പ​രി​ശീ​ല​ക പ​ദ​വി വ​ഹി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​വു​മെ​ന്നാ​ണ് വി​മ​ർ​ശ​നം. യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ൽ യു​ക്രെ​യ്നൊ​പ്പ​മാ​ണ് ഇ​റ്റ​ലി​യെ​ന്ന​ത് രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തി​നും കാ​ര​ണ​മാ​യി. അ​തേ​സ​മ​യം, യു.​എ.​ഇ ക്ല​ബ് ദു​ബൈ യു​നൈ​റ്റ​ഡി​ന്റെ ​പ​രി​ശീ​ല​ക പ​ദ​വി​യെ​ന്ന നി​ല​യി​ലെ സ്​​പോ​ൺ​സ​ർ​ഷി​പ് ക​രാ​റാ​ണ് ഫോ​ൺ​ബെ​റ്റു​മാ​യു​ള്ള​തെ​ന്നാ​ണ് പി​ർ​ലോ​യു​ടെ വാ​ദം. മു​ൻ യു​വ​ന്റ​സ്, സാം​ദോ​റി​യ പ​രി​ശീ​ല​ക​നാ​യി​രു​ന്ന പി​ർ​ലോ​യു​ടെ സാ​ധ്യ​ത മ​ങ്ങി​യ​തോ​ടെ റോ​ബ​ർ​ട്ടോ മാ​ൻ​സീ​നി, അ​ന്റോ​ണി​യോ കോ​ന്റെ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pep guardiolacarlo ancelottiItalyAndrea Pirlofootball coachItaly Football team
News Summary - Italy's Search for New Coach Hits Snag as Andrea Pirlo's Appointment Faces Hurdles Over Russian Betting Firm Link
Next Story