Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അസൂറിപ്പട ക്വാർട്ടറിൽ; ഓസ്ട്രിയയുടെ പ്രതിരോധ കോട്ട തകർത്തത് അധിക സമയത്തിൽ
text_fieldsbookmark_border
ലണ്ടൻ: ഓസ്ട്രിയ ഉയർത്തിയ പ്രതിരോധകോട്ട മറികടന്ന് ഇറ്റലി യൂറോകപ്പ് ക്വാർട്ടറിൽ. 2-1 എന്ന സ്കോറിനായിരുന്നു ഇറ്റലിയുടെ ജയം. 90ാം മിനിറ്റ് വരെയും ഇറ്റാലിയൻ ആക്രമണങ്ങളെ പ്രതിരോധിച്ച ഓസ്ട്രിയക്ക് പക്ഷേ അധിക സമയത്ത് കാലിടറി. 95ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ഫെഡറികോ ചൈസയിലൂടെ ഇറ്റലി ആദ്യ ഗോൾ കുറിച്ചു.
105ാം മിനിറ്റിൽ പെസിനയിലൂടെ ഇറ്റലി രണ്ടാം ഗോളും നേടിയതോടെ ഓസ്ട്രിയയുടെ നില പരുങ്ങലിലായി. പിന്നീട് 114ാം മിനിറ്റിൽ സസായിലൂടെ ഒരു ഗോൾ മടക്കി ഓസ്ട്രിയ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും അവസാന ചിരി ഇറ്റലിയുടേതായി മാറി.
തുടർച്ചയായ 31 മത്സരങ്ങളിലാണ് ഇറ്റലി തോൽവിയറിയാതെ കുതിക്കുന്നത്. 1,168 മിനിറ്റ് ഗോൾ വഴങ്ങാതെയും അസൂറിപ്പട പിടിച്ചു നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

