Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമൂന്നിൽ മൂന്നും...

മൂന്നിൽ മൂന്നും ജയിച്ച്​ അസൂറിപ്പട; തോറ്റെങ്കിലും വെയിൽസ്​ പ്രീക്വാർട്ടറിലേക്ക്​

text_fields
bookmark_border
മൂന്നിൽ മൂന്നും ജയിച്ച്​ അസൂറിപ്പട; തോറ്റെങ്കിലും വെയിൽസ്​ പ്രീക്വാർട്ടറിലേക്ക്​
cancel

റോം: വെയ്​ൽസിനെ ഏകപക്ഷീയമായ ഒരു ഗോളിന്​ തോൽപിച്ച്​ അസൂറിപ്പടയുടെ മുന്നേറ്റം. ഗ്രൂപ്​ എയിലെ അവസാന മത്സരത്തിൽ പ്രതിരോധം കനപ്പിച്ചാണ്​ ഇറ്റലിയുടെ കുതിപ്പ്​. നേരത്തെ തന്നെ പ്രീക്വാർട്ടർ ഉറപ്പിച്ച അസൂറിപ്പടക്ക്​​ ഇതോടെ രാജകീയ മുന്നേറ്റമായി. ഗ്രൂപിൽ ഇറ്റലിയുടെ തുടർച്ചയായ മൂന്നാം ജയമാണിത്​. കളികൈവി​​ട്ടെങ്കിലും രണ്ടാം സ്​ഥാനക്കാരായി വെയ്​ൽസും പ്രീക്വാർട്ടർ പ്രവേശിച്ചു. മാറ്റിയോ പെസിനയാണ്​(39) ഇറ്റലിയുടെ വിജയ ഗോൾ നേടിയത്​.

ടീമിനെ അടിമുടി മാറ്റിയായിരുന്നു​ ഇറ്റാലിയൻ കോച്ച്​ റോബർടോ മാൻചീനി ആദ്യ ഇലവനെ ഒരുക്കിയത്​. അവസാനം സ്വിറ്റ്​സർലൻഡിനെതിരെ കളിച്ച ടീമിൽ നിന്നും നിലനിർത്തിയത്​ മൂന്ന്​ പേരെ മാ​ത്രം. ഗോളി ഡോണറുമ്മ, ക്യാപ്​റ്റനായി ബൊനൂചി, മധ്യനിരയിൽ ജോർജീനിയോ. ഫെഡറികോ കിയേസ, ആന്ദ്രെ ബെല്ലോട്ടി, ഫെഡറികോ ബെർണാഡസ്​കി എന്നിവരാണ്​ മുന്നേറ്റത്തിൽ കളിച്ചത്​. ബെയ്​ലും റാംസിയും നിയന്ത്രിച്ച വെയ്​ൽസ്​ പടക്കെതിരെ ആദ്യ മിനിറ്റുകളിൽ ഇറ്റലിക്ക്​ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. 23ാം മിനിറ്റിൽ ബെല്ലോട്ടിയുടെ ​​േ​ക്രാസ്​ വെയിൽസ്​ പോസ്​റ്റിൽ​ ഭീഷണിമുഴക്കി​ കടന്നുപോയാതായിരുന്നു വലിയ മുന്നേറ്റം.

മധ്യനിരയിൽ പന്തു നിയന്ത്രിച്ച്​ അസൂറിപ്പടയെ വെല്ലുന്ന മുന്നേറ്റം വെയ്​ൽസും നടത്തി. എന്നാൽ, 39ാം മിനിറ്റിൽ ഇറ്റലി മുന്നിലെത്തി. മാർകോ വെറാട്ടി എടുത്ത താഴ്​ന്നു നീങ്ങിയ ഫ്രീകിക്ക്​ വഴിതിരിച്ചുവിട്ട്​ വലതു വിങ്ങർ മാറ്റിയോ പെസിനയാണ്​ ഗോൾ നേടിയത്​. വെയ്​ൽസ്​​ ഗോൾ കീപ്പർ ഡാനി വാർഡ്​ ചാടിനോക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.

രണ്ടാം പകുതി തിരിച്ചുവരാൻ ഇറങ്ങിയ വെയ്​ൽസിന്​ തിരിച്ചടിയായി​ പ്രതിരോധ താരം എഥാൻ അംപാഡുവിന്​ ചുവപ്പ്​ കാർഡ്​ ലഭിച്ചു. ഇതോടെ ആളെണ്ണം കുറഞ്ഞ എതിരാളികൾക്കു ​നേരെ ഇറ്റലി​ ഇരമ്പിയാർത്തു. പല അവസരങ്ങൾ എത്തിയെങ്കിലും ഇറ്റലിക്ക്​ ലീഡ്​ വർധിപ്പിക്കാനായില്ല. പത്തുപേരായി ചുരുങ്ങിയ വെയൽസിന്​ ഇറ്റാലിയൻ പ്രതിരോധത്തിന്​ മുന്നിൽ ഒടുവിൽ തോൽവി സമ്മതിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ItalyEuro 2020Euro Copa
News Summary - Italy beat Wales as both teams advance to last 16 in Euro 2020
Next Story