Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഖത്തറിലെത്താൻ...

ഖത്തറിലെത്താൻ ​പറങ്കികളും അസൂറികളും പ്ലേഓഫ്​ കളിക്കണം; ഇതുവരെ ടിക്കറ്റുറപ്പിച്ചവർ​ ഇവരാണ്​

text_fields
bookmark_border
ഖത്തറിലെത്താൻ ​പറങ്കികളും അസൂറികളും പ്ലേഓഫ്​ കളിക്കണം; ഇതുവരെ ടിക്കറ്റുറപ്പിച്ചവർ​ ഇവരാണ്​
cancel

ഖത്തർ ലോകകപ്പിലേക്ക്​ ഒരു വർഷം മാത്രം ബാക്കി നിൽക്കേ നിരവധി രാജ്യങ്ങൾ ഇതിനോടകം യോഗ്യത നേടി. ചിലർ പ്ലേഓഫ്​ കളിച്ച്​ വേണം വിശ്വഫുട്​ബാൾ മാമാങ്കത്തിനെത്താൻ. യൂറോപ്യൻ യോഗ്യത റൗണ്ട്​ മത്സരങ്ങളുടെ അവസാന ഘട്ടത്തിൽ മിന്നും ജയങ്ങളുമായി നിലവിലെ ജേതാക്കളായ ഫ്രാൻസും യൂറോപ്യൻ റണ്ണറപ്പുകളായ ഇംഗ്ലണ്ടും ബെർത്തുറപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ നടക്കുന്ന വൻകര പ്ലേഓഫിൽ ചില വമ്പൻ ടീമുകളുമുണ്ട്​.

13 ടീമുകളാണ്​ ഇതുവരെ ലോകകപ്പ്​ ബെർത്തുറപ്പിച്ചത്​. 19 ടീമുകൾക്ക്​ ഇനിയും യോഗ്യത നേടാൻ അവസരമുണ്ട്​.

യൂറോപ്പിൽ നിന്ന്​ യോഗ്യത നേടിയ ടീമുകൾ

സാൻ മരീനോയെ 10-0ത്തിന്​ തകർത്ത്​ ​ഗ്രൂപ്പ് 'ഐ' ജേതാക്കളായിക്കൊണ്ടാണ്​ ഇംഗ്ലണ്ട്​ ലോകകപ്പ്​ ബെർത്തുറപ്പിച്ചത്​. കരുത്തരായ ജർമനി ആയിരുന്നു ലോകകപ്പ്​ യോഗ്യത നേടിയ ആദ്യ ടീം. പിന്നാലെ ബെൽജിയം, ഫ്രാൻസ്​, ഡെൻമാർക്ക്​ എന്നിവരും ഇടം ഉറപ്പിച്ചു.

അവസാന റൗണ്ട്​ മത്സരത്തിൽ 90ാം മിനിറ്റിൽ ജയിച്ചുകയറി സെർബിയ പോർചുഗലിനെ പിന്തള്ളി ഖത്തറിലേക്ക്​ ടിക്കറ്റുറപ്പിച്ചിരുന്നു. സ്വീഡനെയും റഷ്യയെയും പിന്തള്ളി സ്​പെയിനും ക്രൊയേഷ്യയും തങ്ങളുടെ ഗ്രൂപ്പുകളിൽ നിന്ന്​ യോഗ്യത നേടി.

ഗ്രൂപ്പ്​ സിയിൽ നിന്ന്​ തിങ്കളാഴ്ച ഇറ്റലി നോർതേൺ അയർലൻഡിനോട്​ സമനില വഴങ്ങിയത്​ സ്വിറ്റ്​സർലൻഡിന്​ ഗുണമായി.ഗ്രൂപ്പ്​ ജിയിൽ നോർവേയെ 2-0ത്തിന്​ തകർത്ത്​ നെതർലൻഡ്​സ്​ യോഗ്യത സ്വന്തമാക്കി. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പിന്​ ഡച്ച്​ പടക

ആരൊക്കെ പ്ലേഓഫ്​ കളിക്കണം? എങ്ങനെ?

10 ഗ്രൂപ്പുകളിലെ റണ്ണേഴ്​സ്​ അപ്പുകളും രണ്ട്​ നേഷൻസ്​ ലീഗ്​ ടീമുകളുമാണ്​ ​പ്ലേഓഫ്​ കളിക്കുന്നത്​. ഇതിൽ നിന്ന്​ മൂന്ന്​ പേർക്കാണ്​ യോഗ്യത.

യൂറോ ജേതാക്കളായ ഇറ്റലി, ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ, സ്വീഡൻ, റഷ്യ, സ്​കോട്​ലൻഡ്​, വെയ്​ൽസ്​ എന്നീ ടീമുകളാണ്​ പ്ലേഓഫിലെ സീഡ്​ ചെയ്യപ്പെട്ട ടീമുകൾ. പോളണ്ട്​, നോർത്​ മാസിഡോണിയ, തുർക്കി, യുക്രൈൻ എന്നീ ഗ്രൂപ്പ്​ റണ്ണേഴ്​സ്​ അപ്പുകളും നേഷൻസ്​ ലീഗ്​ പ്രകടന മികവിലെത്

2022 മാർച്ച്​ 24, 25 തിയതികളിലായാണ്​ ആറ്​ ഏകപാദ സെമിഫൈനൽ മത്സരങ്ങൾ. ഇതിന്​ ശേഷം മൂന്ന്​ പ്ലേഓഫ്​ ഫൈനൽസും നടക്കും. മാർച്ച്​ 28നും 29നും ആകും മത്സരങ്ങൾ.

മറ്റ്​ വൻകരകളിൽ നിന്ന്​ യോഗ്യത നേടിയവർ

നേരത്തെ തന്നെ ലാറ്റിനമേരിക്കയിൽ നിന്ന്​ ലോകകപ്പിന്​ യോഗ്യത നേടിയ ആദ്യ ടീമായി ബ്രസീൽ മാറിയിരുന്നു. ബുധനാഴ്ച ചിലെ ഇക്വഡോറിനോട്​ തോറ്റതോടെ അർജന്‍റീനയും ഖത്തറിലേക്ക്​ ടിക്കറ്റ്​ ഉറപ്പിച്ചു. നേരിട്ട്​ യോഗ്യത നേടുന്ന നാലിൽ ഒന്നാകാൻ ഇക്വഡോർ, കൊളംബിയ, പെറു എന്നീ ടീമുകൾ കഠിനമായ പരിശ്രമത്തിലാണ്​.

വടക്കേ അമേരിക്ക, മധ്യ അമേരിക്ക, കരീബിയൻ രാജ്യങ്ങളിൽ നിന്നുള്ള ലോകകപ്പ്​ ടീമുകളെ കണ്ടെത്താനുള്ള പോരാട്ടത്തിൽ യു.എസ്​.എ, മെക്​സിക്കോ, കാനഡ എന്നീ ടീമുകളാണ്​ ആദ്യ മൂന്ന്​ സ്​ഥാനങ്ങളിൽ.

ജനുവരി 16 മുതൽ ഏഷ്യൻ യോഗ്യത റൗണ്ട്​ മത്സരങ്ങൾ പുനരാരംഭിക്കും. ഗ്രൂപ്പ്​ ബിയിൽ സൗദി അറേബ്യയാണ്​ ഒന്നാമത്​. ശക്​തരായ ജപ്പാനും ആസ്​ട്രേലിയയും പിന്നാലെയുണ്ട്​. ഗ്രൂപ്പ്​ എയിൽ നിന്ന്​ ഇറാനും ദക്ഷിണ കൊറിയയുമാണ്​ യോഗ്യതക്കായി പോരാടുന്നത്​.ആതിഥേയരായ ഖത്തർ നേരത്തെ സ്വന്തമാക്കിയിരുന്നു.

ആഫ്രിക്കയിൽ നിന്ന്​ അഞ്ച്​ ബെർത്താണുള്ളത്​. രണ്ട്​ പാദങ്ങളിലായി നടത്തുന്ന അഞ്ച്​ പ്ലേഓഫ്​ മത്സരങ്ങളാണ്​ ആഫ്രിക്കയിൽ നിന്നുള്ള ലോകകപ്പ്​ ടീമുകളെ നിശ്ചയിക്കുക. മുഹമ്മദ്​ സലാഹിന്‍റെ ഈജിപ്​ത്​, അൾജീരിയ, കാമറൂൺ, ഡെമോക്രാറ്റിക്​ റിപബ്ലിക്​ ഓഫ്​ കോംഗോ, മാലി, മൊറോക്കോ, നൈജീരിയ, സെനഗാൾ, തുനീഷ്യ എന്നിവരാണ്​ പ്ലേഓഫ്​​ കളിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:portugalitalyqatar world cupWorld Cup play off
News Summary - Italy and portugal compete in play-offs; these teams already qualified for qatar World Cup 2022
Next Story