Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇറ്റാലിയൻ സൂപ്പർ...

ഇറ്റാലിയൻ സൂപ്പർ കപ്പ്​; നാലാം തവണയും സൗദിയിൽ

text_fields
bookmark_border
italian super cup
cancel

റി​യാ​ദ്​: നാ​ലാം ത​വ​ണ​യും ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പ്​ ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് കാ​യി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

നാ​ല്​ ക്ല​ബു​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ജ​നു​വ​രി 18 മു​ത​ൽ 22 വ​രെ​യാ​ണ്​ മ​ത്സ​രം. ഇ​ൻ​റ​ർ മി​ലാ​ൻ, നാ​പൊ​ളി, ലാ​സി​യോ, ഫി​യൊ​റ​ൻ​റീ​ന ക്ല​ബു​ക​ൾ പ​െ​ങ്ക​ടു​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ന്​ റി​യാ​ദി​ലെ അ​വാ​ൽ പാ​ർ​ക്ക് സ്​​റ്റേ​ഡി​യ​മാ​ണ്​ വേ​ദി​യാ​കു​ന്ന​ത്. നോ​ക്കൗ​ട്ട് സ​മ്പ്ര​ദാ​യ​ത്തി​ലാ​ണ്​ മ​ത്സ​രം. ജ​നു​വ​രി 18 ന് ​നാ​പൊ​ളി-​ഫി​യൊ​റ​ൻ​റീ​ന ഏ​റ്റു​മു​ട്ട​ലോ​ടെ​യാ​ണ്​ ഉ​ദ്​​ഘാ​ട​നം. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ൻ​റ​ർ മി​ലാ​ൻ പി​റ്റേ​ന്ന്​ ലാ​സി​യോ​യെ നേ​രി​ടും. ഈ ​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക്കു​ന്ന ര​ണ്ട് ടീ​മു​ക​ൾ ജ​നു​വ​രി 22ന് ​ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടും.

ഇ​റ്റാ​ലി​യ​ൻ സൂ​പ്പ​ർ ക​പ്പി​ന്​ തു​ട​ക്കം കു​റി​ച്ച​ത്​ ജി​ദ്ദ​യി​ലാ​ണ്. അ​ത​ട​ക്കം സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന നാ​ലാ​മ​ത്തെ പ​തി​പ്പാ​ണി​ത്.

ജി​ദ്ദ​യി​ലെ ആ​ദ്യ ടൂ​ർ​ണ​മെൻറി​ൽ എ​തി​രാ​ളി​യാ​യ എ.​സി മി​ലാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് യു​വ​ൻ​റ​​സ് കി​രീ​ടം നേ​ടി​യ​ത്. ര​ണ്ടാം പ​തി​പ്പ്​ റി​യാ​ദി​ൽ ന​ട​ന്ന​പ്പോ​ൾ എ​തി​രാ​ളി​യാ​യ യു​വ​ൻ​റ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ലാ​സി​യോ കി​രീ​ടം സ്വ​ന്ത​മാ​ക്കി. മൂ​ന്നാം പ​തി​പ്പും റി​യാ​ദി​ലാ​ണ്​ ന​ട​ന്ന​ത്. എ.​സി മി​ലാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ൻ​റ​ർ മി​ലാ​ൻ കി​രീ​ടം ചൂ​ടി.

‘സൗ​ദി വി​ഷ​ൻ 2030’​െൻ​റ ല​ക്ഷ്യ​ങ്ങ​ൾ​ക്ക്​ അ​നു​സൃ​ത​മാ​യി കാ​യി​ക മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ടൂ​ർ​ണ​മെൻറു​ക​ളു​ടെ​യും മ​റ്റ്​ ഇ​വ​ൻ​റു​ക​ളു​ടെ​യും ഭാ​ഗ​മാ​ണ് ഈ ​ടൂ​ർ​ണ​മെൻറ്. വി​ഷ​​​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് പ്രോ​ഗ്രാം സം​രം​ഭ​ങ്ങ​ളി​ലൊ​ന്നു​മാ​ണ് ഈ ​മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Italian Super CupSports NewsSaudia Arabia News
News Summary - Italian Super Cup-Fourth time in Saudi
Next Story