ഇറ്റാലിയൻ സീരീ എ: ജിറൂഡ് ഹാട്രിക്കിൽ മിലാന് ജയം
text_fieldsഒലിവിയർ ജിറൂഡ്
മിലാൻ: ഇറ്റാലിയൻ സീരീ എയിൽ സംപോർഡിയയെ 5-1ന് തകർത്ത എ.സി മിലാൻ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തി. ഒലിവിയർ ജിറൂഡിന്റെ ഹാട്രിക്കാണ് ജയത്തിലെ പ്രധാന ഘടകം. ഒമ്പതാം മിനിറ്റിൽ റാഫേൽ ലിയോയിലൂടെ മുന്നിലെത്തിയിരുന്നു മിലാൻ. 20ൽ ക്വാഗ്ലിയറേലയിലൂടെ സംപോർഡിയ സമനില പിടിച്ചു.
എന്നാൽ, 23ാം മിനിറ്റിൽ ജിറൂഡിന്റെ പ്രഹരം. ആറ് മിനിറ്റിനുശേഷം ലഭിച്ച പെനാൽറ്റിയും ജിറൂഡ് ലക്ഷ്യത്തിലെത്തിച്ചതോടെ ആദ്യ പകുതി 3-1. 60ാം മിനിറ്റിൽ ബ്രാഹിം ഡയസാണ് നാലാം ഗോളടിച്ചത്. 68ൽ ജിറൂഡ് ഹാട്രിക് പൂർത്തിയാക്കി. 36 മത്സരങ്ങളിൽ 64 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് മിലാൻ. ഇക്കുറി ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെത്തിയിരുന്നു ടീം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

