Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.എസ്.എൽ: ഒഡിഷ എഫ്.സിക്ക് മലയാളി തന്ത്രങ്ങൾ; ഹെഡ് കോച്ചായി ടി.ജി പുരുഷോത്തമൻ

text_fields
bookmark_border
ഐ.എസ്.എൽ: ഒഡിഷ എഫ്.സിക്ക് മലയാളി തന്ത്രങ്ങൾ; ഹെഡ് കോച്ചായി ടി.ജി പുരുഷോത്തമൻ
cancel
Listen to this Article

ഭുവനേശ്വർ: മുൻ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനും മലയാളിയുമായ ടി.ജി പുരുഷോത്തമൻ ഐ.എസ്.എൽ ക്ലബ് ഒഡിഷ എഫ്.സിയുടെ മുഖ്യ പരിശീലകൻ. ഒരു ഐ.എസ്.എൽ ക്ലബിന്റെ മുഴു സമയ മുഖ്യ പരിശീലകനാവുന്ന ആദ്യ മലയാളിയാണ് ടി.ജി പുരുഷോത്തമൻ. മലയാളികളായ ബിനോ ജോർജ്, ഷമീൽ ചെമ്പകത്ത് എനനിവർ ഐ.എസ്.എൽ ടീമുകളുടെ ഇടക്കാല പരിശീലകരായി ചുമതലയേറ്റിരുന്നു. എന്നാൽ, ടി.ജി പുരുഷോത്തമൻ ഒരു വർഷ കരാറിൽ ഫു​ൾടൈം കോച്ചായാണ് ഒഡിഷ എഫ്.സിയിലെത്തുന്നത്.

2021ൽ ബ്ലാസ്റ്റേഴ്സ് റിസർവ് ടീം പരിശീലകനായെത്തിയ പുരുഷോത്തമൻ, പിന്നീട് അണ്ടർ 18 ടീമിന്റെയും കോച്ചായി. 2023ലാണ് ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായത്. കഴിഞ്ഞ സീസണിൽ താൽകാലിക പരിശീലകനുമായിരുന്നു. ഇതിനൊടുവിൽ ഈ മാസം ആദ്യത്തിലാണ് ബ്ലാസ്റ്റേഴ്സുമായി വഴി പിരിഞ്ഞത്. തുടർന്ന്, ഒരു വർഷ കരാറിൽ ഒഡിഷ എഫ്.സി പരിശീലകനായി ചുമതലയേൽക്കുകയായിരുന്നു.

എസ്.ബി.ടി, വാസ്കോ, മഹീന്ദ്ര യുനൈറ്റഡ്, വിവ കേരള ടീമുകൾക്കായി കളിച്ച ടി.ജി പുരുഷോത്തമൻ കേരള സ​ന്തോഷ് ട്രോഫി ടീം സഹപരിശീലകനുമായിരുന്നു.

വിവിധ വിദേശകോച്ചുമാരുടെ സഹായിയായി ക്ലബുകളിൽ തിളങ്ങിയ ടി.ജി പു​രുഷോത്തമൻ, താൽകാലിക ചുമതലയിൽ മികച്ച റിസൾട്ടുകളാണ് ടീമിന് സമ്മാനിച്ചത്. കഴിഞ്ഞ വർഷം എ.എഫ്.സി പ്രഫഷണൽ ലൈസൻസും നേടിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ISL: TG Purushothaman appointed as Odisha FC head coach
Next Story