Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേരളത്തിന്​ നിരാശ; ഐ.എസ്​.എൽ ​ഏഴാം സീസൺ ഗോവയിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightകേരളത്തിന്​ നിരാശ;...

കേരളത്തിന്​ നിരാശ; ഐ.എസ്​.എൽ ​ഏഴാം സീസൺ ഗോവയിൽ

text_fields
bookmark_border

പനാജി: ഇന്ത്യൻ സൂപ്പർ ലീഗി​െൻറ ഏഴാം സീസൺ ഗോവയിൽ നടക്കും. നവംബറിലാണ്​ ഫുട്​ബാൾ മാമാങ്കത്തിന്​ പന്തുരുളാൻ തുടങ്ങുക. ഫ​ട്ടോർഡയിലെ ജവഹർലാൽ നെഹ്​റു സ്​റ്റേഡിയം, ബാംബോലിമിലെ ​ജി.എം.സി അത്​ലറ്റിക്​ സ്​റ്റേഡിയം, വാസ്​കോയിലെ തിലക്​ മൈതാൻ സ്​റ്റേഡിയം എന്നിവയാണ്​ മത്സരങ്ങൾക്ക്​ വേദിയാവുക. കോവിഡി​െൻറ പശ്ചാത്തലത്തിൽ കാണികൾക്ക്​ പ്രവേശനമുണ്ടാകില്ല.

മുൻ സീസണുകളിൽ അതാത്​ ടീമുകളുടെ ഗ്രൗണ്ടുകളിലാണ്​ മത്സരങ്ങൾ നടന്നിരുന്നത്​​. ഇത്തവണ കോവിഡ്​ കാരണം ഒരൊറ്റ സംസ്​ഥാനത്ത്​ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗോവയെ കൂടാതെ കേരളവും ഐ.എസ്​.എല്ലി​െൻറ അന്തിമപട്ടികയിലുണ്ടായിരുന്നു.

ആറാമത്​ സീസൺ അവസാനിച്ചതും ഗോവയി​ൽ വെച്ചായിരുന്നു. കോവിഡ്​ കാരണം അടച്ചിട്ട സ്​റ്റേഡിയത്തിൽ മാർച്ച്​ 14ന്​ എ.ടി.‌കെയും ചെന്നൈയിൻ എഫ്‌.സിയും തമ്മിലായിരുന്നു ഫൈനൽ. 3-1ന്​ കൊൽക്കത്തക്കാർ കപ്പും കൊണ്ടുപോയി.

കഴിഞ്ഞ സീസൺ അവസാനിച്ചയിടത്തുനിന്ന്​ തന്നെ ഏഴാം സീസൺ തുടങ്ങുന്നതിൽ സന്തോഷമുണ്ടെന്ന്​ ഫുട്​ബാൾ സ്​പോർട്​സ്​ ഡെവല്​പ്​മെൻറ്​ ലിമിറ്റഡി​െൻറ സ്​ഥാപകയും ചെയർപേഴ്​സണുമായ നിത അംബാനി പറഞ്ഞു.

കോവിഡി​െൻറ പശ്ചാത്തലത്തിൽ സുരക്ഷിതമായ സീസൺ നടത്താൻ ഫുട്​ബാൾ സ്പോർട്സ് ​െഡവലപ്മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എൽ), സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ, ഗോവ ഫുട്​ബാൾ അസോസിയേഷൻ, സംസ്ഥാന ഭരണകൂടം എന്നിവയുമായി ചേർന്ന് പ്രവർത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്​.

ഇതി​െൻറ ഭാഗമായി ഗോവയിലെ ഗ്രൗണ്ടുകളുടെ നവീകരണം ഉടൻ തന്നെ തുടങ്ങും​. ഓരോ ക്ലബുകൾക്കും വ്യത്യസ്​തമായി പരിശീലനത്തിന്​ സൗകര്യമൊരുക്കും. അതിനായി സംസ്​ഥാനത്തെ​ പത്ത് പരിശീലന മൈതാനങ്ങൾ കണ്ടെത്തി. ഇവ കബ്ലുകൾക്ക്​ കൈമാറുന്നതിന്​ മുമ്പ്​ നവീകരണം നടത്തും.

പത്ത്​​ ടീമുകളാണ്​ ടൂർണമെൻറിൽ ഏറ്റുമുട്ടുക. എ.ടി.കെ മോഹൻ ബഗാൻ, ബംഗളൂരു, ചെന്നൈയിൻ, ഗോവ, ഹൈദരാബാദ്​, ജംഷദ്​പുർ, കേരള ബ്ലാസ്​റ്റേഴ്​സ്​, മു​ംബൈ സിറ്റി, നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡ്​, ഒഡിഷ എന്നിവയാണ്​ ടീമുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islfootballgoa
News Summary - isl seventh season will held in goa
Next Story