'ബ്ലാസ്റ്റേഴ്സിന് കടം കുറേയുണ്ട്'; ഐ.എസ്.എൽ സമയക്രമമായി
text_fieldsന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് പുതിയ സീസൺ മത്സരങ്ങൾക്ക് നവംബർ 20ന് കിക്കോഫ്. എ.ടി.കെ മോഹൻബഗാനും കേരള ബ്ലാസ്റ്റേഴ്സും തമ്മിലാണ് ആദ്യ മത്സരം. 2014ലും 16ലും ഐ.എസ്.എൽ ഫൈനലിൽ ഇതേ ടീമുകൾ മുഖാമുഖം വന്നപ്പോൾ തോൽക്കാനായിരുന്നു കേരള ടീമിെൻറ വിധി. കോവിഡ് വ്യാപനം മുൻനിർത്തി അടച്ചിട്ട മൈതാനങ്ങളിലായിരിക്കും കളികൾ. ഗോവയിെല ജി.എം.സി, തിലക് മൈതാൻ, ഫത്തോർദ സ്റ്റേഡിയങ്ങൾ മാത്രമാണ് വേദികൾ.
കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഇത്തവണ മാറ്റുരക്കുമെന്നതും സവിശേഷതയാണ്. നവംബർ 27നാണ് ഇരുവരും തമ്മിലെ ആദ്യ കളി. ടീമുകൾ കൂടിയതോടെ 115 മത്സരങ്ങളുണ്ടാകും -കഴിഞ്ഞതിനെക്കാൾ 20 എണ്ണം കൂടുതൽ. നിലവിെല ജേതാക്കളായ ഗോവ ബംഗളൂരുവിനെതിരെ 22ന് ഇറങ്ങും. സെമി, ഫൈനൽ തീയതികൾ തീരുമാനിച്ചിട്ടില്ല.

