െഎ.എസ്.എൽ പ്രീസീസൺ; ഇൗസ്റ്റ് ബംഗാളിനെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി
text_fieldsപനാജി: െഎ.എസ്.എൽ പ്രീസീസണിലെ നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. സൂപ്പർ ലീഗിലെ നവാഗതരായ കൊൽക്കത്ത വമ്പൻ ഇൗസ്റ്റ് ബംഗാൾ 3-1നാണ് കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തിയത്. ഇൗസ്റ്റ് ബംഗാൾ വിദേശ താരങ്ങൾ ഉൾപ്പെടെ ശക്തമായ െപ്ലയിങ് ഇലവനെ കളത്തിലിറക്കി പരീക്ഷിച്ചപ്പോൾ, ഇന്ത്യൻ താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്സ് കോച്ച് കിബു വികുന പരിഗണന നൽകിയത്. മൂന്നു വിദേശ താരങ്ങളുമായാണ് ബ്ലാസ്റ്റേഴ്സ് കളിച്ചത്.ഇൗസ്റ്റ് ബംഗാളിനായി ആൻറണി പിൽകിങ്ടൺ രണ്ടും ബൽവന്ദ് സിങ് ഒരു ഗോളും നേടി. ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറാണ് ബ്ലാസ്റ്റേഴ്സിെൻറ ഒരു ഗോൾ നേടിയത്.
14ന് ജാംഷഡ്പുരിനെതിരെയാണ് ബ്ലാസ്റ്റേഴ്സിെൻറ അവസാന പ്രീസീസൺ മത്സരം.
മറ്റു മത്സരങ്ങളിൽ മുംബൈ എഫ്.സി 3-2ന് ഒഡിഷയെ തോൽപിച്ചു. നോർത്ത് ഇൗസ്റ്റ്-ജാംഷഡ്പുർ പോരാട്ടം സമനിലയിൽ പിരിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

