ഐ.എസ്.എൽ: ഗതാഗത-പാർക്കിങ് നിയന്ത്രണം
text_fieldsകൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്-നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തോടനുബന്ധിച്ച് സ്റ്റേഡിയം പരിസരത്ത് പാർക്കിങ് നിയന്ത്രണം. ഞായറാഴ്ച നടക്കുന്ന മത്സരം കാണാനെത്തുന്നവർക്ക് ഒഴിവാക്കാനാകാത്ത ചില കാരണങ്ങളാൽ ഇത്തവണ പാർക്കിങ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു. ഈ സാഹചര്യത്തിൽ കാണികൾ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണം.
മത്സരദിനത്തിൽ സ്റ്റേഡിയവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലും വാഹനങ്ങൾക്ക് പ്രവേശനവും ഉണ്ടാവില്ല. രാവിലെ 7.30 മുതൽ രാത്രി 10.30വരെയാണ് ഗതാഗത നിയന്ത്രണം. വൈകീട്ട് മൂന്ന് മുതൽ ഏഴുവരെയായിരിക്കും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം. അതേസമയം, ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ഹോം മത്സരത്തിനുള്ള ടിക്കറ്റുകൾ സ്വന്തമാക്കാൻ മത്സരദിനത്തിലും ആരാധകർക്ക് അവസരമുണ്ട്. ടിക്കറ്റുകൾ ഓൺലൈനിന് പുറമെ സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിൽനിന്നും വാങ്ങാവുന്നതാണ്. കൂടാതെ ഓൺലൈനിലും വാങ്ങാം.